The text of and illustrations in this document are licensed by Red Hat under a Creative Commons Attribution–Share Alike 3.0 Unported license ("CC-BY-SA"). An explanation of CC-BY-SA is available at http://creativecommons.org/licenses/by-sa/3.0/. In accordance with CC-BY-SA, if you distribute this document or an adaptation of it, you must provide the URL for the original version.
Red Hat, as the licensor of this document, waives the right to enforce, and agrees not to assert, Section 4d of CC-BY-SA to the fullest extent permitted by applicable law.
Red Hat, Red Hat Enterprise Linux, the Shadowman logo, JBoss, MetaMatrix, Fedora, the Infinity Logo, and RHCE are trademarks of Red Hat, Inc., registered in the United States and other countries.
Linux® is the registered trademark of Linus Torvalds in the United States and other countries.
Java® is a registered trademark of Oracle and/or its affiliates.
XFS® is a trademark of Silicon Graphics International Corp. or its subsidiaries in the United States and/or other countries.
All other trademarks are the property of their respective owners.
PROD; 6.4-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന എല്ലാ മെച്ചപ്പെടുത്തലുകളുടെയും പുതിയ വിശേഷതകളുടെയും വിശദമായ വിവരണം പ്രകാശനക്കുറിപ്പില്‍ കാണാം. Red Hat Enterprise Linux-ന്റെ 6.4 പരിഷ്കരണത്തില്‍ വരുത്തിയിരിയ്ക്കുന്ന എല്ലാ പരിഷ്കരണങ്ങള്‍ക്കും സാങ്കേതിക കുറിപ്പുകള്‍ കാണുക.
ഓരോ പ്രയോഗത്തിനും വരുത്തിയിരിയ്ക്കുന്ന മെച്ചപ്പെടുത്തലുകള്‍, സുരക്ഷ, ബഗ് പരിഹാരങ്ങള്‍ എന്നിവ ഒന്നിച്ചു് Red Hat Enterprise Linux 6.4 പ്രകാശനക്കുറിപ്പുകളുടെ ലഘു പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. Red Hat Enterprise Red Hat Enterprise Linux 6 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പ്രധാന മാറ്റങ്ങളും ഇവയ്ക്കുള്ള പ്രയോഗങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ Red Hat Enterprise Linux 6.3 പ്രകാശനക്കുറിപ്പില്‍ ലഭ്യമാകുന്നു. ഈ ലഘു പതിപ്പിലുള്ള എല്ലാ മാറ്റങ്ങളും അവയുടെ വിശദാംശങ്ങളും സാങ്കേതിക കുറിപ്പുകള്‍ എന്ന കണ്ണിയില്‍ കാണാം. നിലവില്‍ ലഭ്യമായ എല്ലാ ടെക്നോളജി പ്രിവ്യൂകളും അവ ലഭ്യമാക്കുന്ന പാക്കേജ് വിവരങ്ങളും ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.
പ്രധാനപ്പെട്ടതു്
ഇവിടെ ഓണ്‍ലൈനായി ലഭ്യമാക്കിയിരിയ്ക്കുന്ന Red Hat Enterprise Linux 6.4 പ്രകാശനക്കുറിപ്പുകളില്‍, ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുന്നു. പതിപ്പുകളെപ്പറ്റിയുള്ള സംശയങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്കു് ഓണ്‍ലൈനായി Release-ല്‍ നിന്നും സഹായം തേടാം, അവയുടെ Red Hat Enterprise Linux പതിപ്പിനായി സാങ്കേതികക്കുറിപ്പുകള്‍ കാണാം.
Red Hat Enterprise Linux 6.4 ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി ഒരു കിക്ക്സ്റ്റാര്‍ട്ട് ഫയല്‍ ഉപയോഗിയ്ക്കുമ്പോള്‍, പുതിയ fcoe കിക്ക്സ്റ്റാര്‍ട്ട് ഐച്ഛികത്തിനൊപ്പം, എന്‍ഹാന്‍സ്ഡ് ഡിസ്ക് ഡ്രൈവ് (ഇഡിഡി) സര്‍വീസുകള്‍ ലഭ്യമാക്കുന്ന ഡിവൈസുകള്‍ക്കു് പുറമേ ഫൈബര്‍ ചാനല്‍ ഓവര്‍ ഇഥര്‍നെറ്റ് (FCoE) ഡിവൈസുകളും നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി, Red Hat Enterprise Linux 6 ഇന്‍സ്റ്റലേഷന്‍ ഗൈഡിലുള്ളകിക്ക്സ്റ്റാര്ട്ട് ഐച്ഛികങ്ങള്‍ എന്ന പാഠം കാണുക.
വിലാനിനുള്ള ഇന്‍സ്റ്റലേഷന്‍
Red Hat Enterprise Linux 6.4-ല്‍, നിഷ്കര്‍ഷിച്ചിരിയ്ക്കുന്നൊരു നെറ്റ്‌വര്‍ക്ക് ഡിവൈസിനു് ഒരു വിര്‍ച്ച്വല്‍ ലാന്‍ ഐഡി (802.1q tag) സജ്ജമാക്കുവാന്‍ vlanid= ബൂട്ട് ഐച്ഛികവും, --vlanid= കിക്ക്സ്റ്റാര്‍ട്ട് ഐച്ഛികവും അനുവദിയ്ക്കുന്നു. ഇവയില്‍ ഒരു ഐച്ഛികം നല്‍കി, വിഎല്‍എഎന്‍ വഴി നിങ്ങള്‍ക്കു് സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യാം.
ബോണ്ടിങ് ക്രമീകരിയ്ക്കുന്നു
ഇന്‍സ്റ്റലേഷന്‍ പ്രക്രിയയുടെ ഭാഗമായി ബോണ്ടിങ് ക്രമീകരിയ്ക്കുവാന്‍ bond ബൂട്ട് ഐച്ഛികവും --bondslaves , --bondopts കിക്ക്സ്റ്റാര്‍ട്ട് ഐച്ഛികങ്ങളും അനുവദിയ്ക്കുന്നു. എങ്ങനെ ബോണ്ടിങ് ക്രമീകരിയ്ക്കണം എന്നതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, Red Hat Enterprise Linux 6-ലുള്ള ഇന്‍സ്റ്റലേഷന്‍ ഗൈഡ്: കിക്ക്സ്റ്റാര്‍ട്ട് ഐച്ഛികങ്ങള്‍ ഭാഗം, ബൂട്ട് ഐച്ഛികങ്ങള്‍ പാഠം എന്നിവ കാണുക.
Chapter 2. കേര്‍ണല്‍
ഫൈബര്‍ ചാനല്‍ പ്രോട്ടോക്കോള്‍: എന്‍ഡ്-ടുഎന്‍ഡ് ഡേറ്റാ കണ്‍സ്റ്റിറ്റന്‍സി പരിശോധന
ഒരു ഹോസ്റ്റ് അഡാപ്ടറും സംഭരണ സര്‍വറും തമ്മിലുള്ള ഡേറ്റാ ഇന്റഗ്രിറ്റി Red Hat Enterprise Linux 6.4-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. എന്‍ഡ്-ടു-എന്‍ഡ് (ഇടുഇ) ഡേറ്റാ കണ്‍സിസ്റ്റന്‍സി പരിശോധനയ്ക്കുള്ള മെച്ചപ്പെട്ട T10 DIF SCSI നിലവാരത്തിന്റെ zFCP ഭാഗം ഇതു് ലഭ്യമാക്കുന്നു.
IBM സിസ്റ്റം z-നുള്ള ഫ്ലാഷ് എക്സ്പ്രസ്സ് പിന്തുണ
സംഭരണവും മെമ്മറിയും രണ്ടു് വിശേഷതകളും കൂട്ടിച്ചേര്‍ക്കുന്ന ഡേറ്റാ സംഭരണ ഡിവൈസുകളാണു് IBM System z-ത്തിനുള്ള സ്റ്റോറേജ്-ക്ലാസ്സ് മെമ്മറി (എസ്‌സിഎം). System z-നുള്ള എസ്‌സിഎം ഇപ്പോള്‍ ഫ്ലാഷ് എക്സ്പ്രസ്സ് മെമ്മറി പിന്തുണയ്ക്കുന്നു. എക്സ്റ്റെന്‍ഡഡ് അസിന്‍ക്രൊണസ് ഡേറ്റാ മൂവര്‍ (ഇഎഡിഎം) സബ്ചാനലുകള്ഡ മുഖേന നിങ്ങള്‍ക്കു് എസ്‌സിഎം വര്‍ദ്ധനവു് ലഭ്യമാക്കുവാന്‍ സാധിയ്ക്കുന്നു. ഓരോ വര്‍ദ്ധനവും ഓരോ ബ്ലോക്ക് ഡിവൈസ് സൂചിപ്പിയ്ക്കുന്നു. താല്‍ക്കാലിക സംഭരണത്തിലേക്കുള്ള പ്രവര്‍ത്തനവും പേജിങ് റേറ്റും ഈ വിശേഷത മെച്ചപ്പെടുത്തുന്നു, ഉദാഹരണത്തിനു്, ഡേറ്റാ വേര്‍ഹൌസിങിനുള്ള ഡേറ്റാ.
vSwitch കേര്‍ണല്‍ ഘടകം തുറക്കുക
Red Hat-ന്റെ ലേയര്‍ഡ് പ്രൊഡക്ടുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഓപ്പണ്‍ vSwitch കേര്‍ണല്‍ ഘടകം Red Hat Enterprise Linux 6.4-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഉപയോക്താവിനുള്ള പ്രയോഗങ്ങള്‍ അടുങ്ങുന്നവയോടൊപ്പം മാത്രം ഓപ്പണ്‍ vSwitch പിന്തുണയ്ക്കുന്നു. ഇവയില്ലാതെ vSwitch പ്രവര്‍ത്തന സജ്ജമാകുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ നോളഡ്ജ് ബെയിസ് ലേഖനം കാണുക: https://access.redhat.com/knowledge/articles/270223.
ബൂട്ട് ചെയ്ത സിസ്റ്റവും ഡംപ് ചെയ്ത സിസ്റ്റവും താരതമ്യപ്പെടുത്തുക
ഇമേജ് നീക്കുമ്പോള്‍ ലഭ്യമാകുന്ന മാറ്റങ്ങള്‍ നിരീക്ഷിയ്ക്കുന്നതിനായി ഒരു ബൂട്ട് ചെയ്ത സിസ്റ്റവും ഡംപ് ചെയ്ത സിസ്റ്റവും തമ്മിലുള്ള കാണുവാന്‍ ഈ സിസ്റ്റം അനുവദിയ്ക്കുന്നു. ഒരു ഗസ്റ്റിനെ തിരിച്ചറിയുന്നതിനായി, stsi , stfle ഡേറ്റാ ഉപയോഗിയ്ക്കുന്നു. lgr_info_log() എന്ന പുതിയ ഫംഗ്ഷന്‍, നിലവിലുള്ള ഡേറ്റാ (lgr_info_cur), ഏറ്റവും ഒടുവില്‍ റിക്കോര്‍ഡ് ചെയ്തതുമായി (lgr_info_last) താരതമ്യം ചെയ്യുന്നു.
Perf പ്രയോഗം പരിഷ്കരിച്ചിരിയ്ക്കുന്നു
perf പ്രയോഗം അപ്സ്ട്രീം പതിപ്പു് 3.6-rc7-ലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതില്‍ അനവധി ബഗ് പരിഹാരങ്ങളും മെച്ചപ്പെടുത്തലുകളും ലഭ്യമാണു്. ഏറ്റവും പ്രധാന മെച്ചപ്പെടുത്തലുകളാണിവ:
Kprobe ഇവന്റുകള്‍ക്കുള്ള പിന്തുണ ചേര്‍ത്തിയിരിയ്ക്കുന്നു.
ഒരു പുതിയ perf ഇവന്റ് കമാന്‍ഡ് ലൈന്‍ സിന്റാക്സ് എഞ്ചിന്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഇവന്റ്ഗ്രൂപ്പുകള്‍ നിഷ്കര്‍ഷിയ്ക്കുന്നതിനായി ഇതു് ചുരുണ്ട ബ്രാക്കറ്റുകള്‍ ({, }) ഉപയോഗിയ്ക്കുവാന്‍ അനുവദിയ്ക്കുന്നു. ഉദാഹരണത്തിനു്,: {cycles,cache-misses}.
ഉപയോക്താവിനു് ഒരു തിരനോട്ടം നല്‍കുന്നതിനായി perf പ്രയോഗം പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതിനായി --uid കമാന്‍ഡ് ലൈന്‍ ഐച്ഛികം ഉപയോഗിയ്ക്കുന്നു. ഇതുപയോഗിയ്ക്കുമ്പോള്‍, നിഷ്കര്‍ഷിച്ചിട്ടുള്ള ഉപയോക്താവിനു് മാത്രം perf ജോലികള്‍ കാണിയ്ക്കുന്നു.
perf പ്രയോഗം ഇപ്പോള്‍ അനവധി ഓട്ടോമേറ്റ് ചെയ്ത പരീക്ഷണങ്ങള്‍ ലഭ്യമാക്കുന്നു.
അണ്‍കോര്‍ പിഎംയു പിന്തുണ
Red Hat Enterprise Linux 6.4 ലഭ്യമാക്കുന്ന കേര്‍ണല്‍, Intel Xeon Processor X55xx, Intel Xeon Processor X56xx എന്നീ പ്രൊസസ്സറുകള്‍ക്കുള്ള perf ഇവന്റ് സബ്സിസ്റ്റത്തിനു് "uncore' പര്‍ഫോമന്‍സ് മോണിറ്ററിങ് യൂണിറ്റിനുള്ള (പിഎംയു) പിന്തുണ ചേര്‍ക്കുന്നു. അനവധി പ്രൊസസ്സര്‍ കോറുകള്‍ പങ്കിടുന്ന ഫിസിക്കല്‍ പ്രൊസസ്സര്‍ പാക്കേജിലുള്ള സബ്സിസ്റ്റങ്ങളെ "uncore" സൂചിപ്പിയ്ക്കുന്നു. ഉദാഹരണത്തിനും, L3 കാഷ്. അണ്‍കോര്‍ പിഎംയു പിന്തുണ ഉള്ളപ്പോള്‍ ഒരു പാക്കേജ് ലവലില്‍ പ്രവര്‍ത്തന ഡേറ്റാ എളുപ്പത്തില്‍ ശേഖരിയ്ക്കുവാന്‍ സാധ്യമാകുന്നു.
perf മുഖേന ഡീബഗ്ഗിങ് അനുവദിയ്ക്കുന്നതിനായി പിഎംയു ഇവന്റ് പാഴ്സിങും പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്നു.
കുറഞ്ഞ memcg മെമ്മറി ഓവര്‍ഹെഡ്
മെമ്മറി കണ്‍ട്രോള്‍ ഗ്രൂപ്പുകള്‍ അവയ്ക്കുള്ള ഏറ്റവും കുറവു് അടുത്തിടെ ഉപയോഗിച്ചിട്ടുള്ള പട്ടിക (ലീസ്റ്റ് റീസന്റ്‌ലി യൂസ്ഡ് - എല്‍ആര്‍യു) കൈകാര്യം ചെയ്യുന്നു. ഉദാഹരണത്തിനു്, മെമ്മറി റീക്ലെയിം ചെയ്യുക. ഈ പട്ടിക ഗ്ലോബലായുള്ള ഓരോ സോണുകളുടേയും എല്‍ആര്‍യു പട്ടികയില്‍ ഏറ്റവും മുകളിലാകുന്നു. Red Hat Enterprise Linux 6.4-ല്‍, memcg-നുള്ള മെമ്മറി ഓവര്‍ഹെഡ് കുറച്ചതു് ഈ പട്ടിക പ്രവര്‍ത്തന രഹിതമാക്കിയാണു്. കൂടാതെ, ഇവയ്ക്കു് പകരം ഓരോ മെമ്മറിയ്ക്കുമുള്ള cgroup പട്ടികകള്‍ ഉപയോഗിയ്ക്കുവാന്‍ ഉപയോക്താക്കളെ വേര്‍തിരിയ്ക്കുന്നു.
മെമ്മറി റിക്ലെയിം, കോംപാക്ഷന്‍
Red Hat Enterprise Linux 6.4-ലുള്ള കേര്‍ണല്‍, മെമ്മറി പ്രഷറില്‍ അല്ലെങ്കില്‍ ഹൈ-ഓര്‍ഡര്‍ അലോക്കേഷന്‍ ആവശ്യങ്ങളുടെ കോപാക്ഷനും റീക്ലെയിമും ഉപയോഗിയ്ക്കുന്നു.
ട്രാന്‍സാക്ഷണല്‍ എക്സിക്യൂഷന്‍ സംവിധാനത്തിനും റണ്‍ടൈം ഇന്‍സ്ടലേഷന്‍ സംവിധാനത്തിനുമുള്ള പിന്തുണ
ലിനക്സ് കേര്‍ണലിലുള്ള ട്രാന്‍സാക്ഷണല്‍-എക്സിക്യൂഷന്‍ സംവിധാനത്തിനുള്ള പിന്തുണ (IBM zEnterprise EC12-നൊപ്പം ലഭ്യം) സോഫ്റ്റ്‌വെയര്‍ പൂട്ടുന്നതു് ഇല്ലാതാക്കുവാന്‍ സഹായിയ്ക്കുന്നു. ഇതു് പ്രവര്‍ത്തനത്തെ ബാധിയ്ക്കുകയും സ്കേലബിളിറ്റി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. റണ്‍ടൈം ഇന്‍സ്ട്രമന്റേഷന്‍ പ്രയോഗത്തിനുള്ള പിന്തുണ, (IBM zEnterprise EC12-നൊപ്പം ലഭിയ്ക്കുന്നു) പുതിയ ഐബിഎം ജെവിഎം ലഭ്യമാക്കുന്ന കോഡിന്റെ മെച്ചപ്പെട്ട നിരീക്ഷണത്തിനുള്ള പ്രോഗ്രാം കോഡ് ലഭ്യമാക്കുന്നു.
ഫെയില്‍-ഓപ്പണ്‍ മോഡ്
netfilter-ന്റെ NFQUEUE ടാര്‍ഗറ്റ് ഉപയോഗിയ്ക്കുമ്പോള്‍ Red Hat Enterprise Linux 6.4 പുതിയൊരു ഫെയില്‍-ഓപ്പണ്‍ മോഡിനുള്ള പിന്തുണ ചേര്‍ക്കുന്നു. താല്‍ക്കാലികമായി പാക്കറ്റ് നിരീക്ഷണം പ്രവര്‍ത്തന രഹിതമാക്കുന്നതിനും ഭയങ്കര ട്രാഫിക്കുള്ളപ്പോള്‍ കണക്റ്റിവിറ്റി കൈകാര്യം ചെയ്യുന്നതിനും ഈ മോഡ് അനുവദിയ്ക്കുന്നു.
പൂര്‍ണ്ണ പിന്തുണയുള്ള IBM സിസ്റ്റം z-യ്ക്കുള്ള kdump, kexec കേര്‍ണല്‍ ഡംപിങ് സംവിധാനം
Red Hat Enterprise Linux 6.4-ല്‍, IBM System z ഹൈപ്പര്‍ ഡംപിങ് സംവിധാനത്തിനു് പുറമേ പൂര്‍ണ്ണ പിന്തുണയുള്ള വിശേഷതയായി IBM System z സിസ്റ്റങ്ങളില്‍, kdump/kexec കേര്‍ണല്‍ ഡംപിങ് സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നു, ഓട്ടോ-റിസേര്‍വ് ത്രോഷോള്‍ഡ് 4 GB ആയി സജ്ജമാക്കുന്നു; അതിനാല്‍, 4GB-യില്‍ കൂടുതല്‍ മെമ്മറിയുള്ള ഏതു് IBM System z സിസ്റ്റത്തിനും kdump/kexec സംവിധാനം പ്രവര്‍ത്തന സജ്ജമാകുന്നു.
സ്വതവേ kdump ഏകദേശം 128 MB കരുതുന്നതിനാല്‍, മതിയായ മെമ്മറി ലഭ്യമായിരിയ്ക്കണം. Red Hat Enterprise Linux 6.4-ലേക്കു് പരിഷ്കരിയ്ക്കുമ്പോള്‍ ഇതു് വളരെ പ്രധാനമാണു്. സിസ്റ്റം ക്രാഷായാല്‍ ഡംപ് സൂക്ഷിയ്ക്കുന്നതിനായി മതിയായ ഡിസ്ക് സ്ഥലം ലഭ്യമായിരിയ്ക്കണം.
പ്രാദേശിക എപിഐസി (എല്‍എപിഐസി) ടൈമറിലുള്ള പുതിയ മോഡാണു് ടിഎസ്‌സി ഡെഡ്‌ലൈന്‍ ടൈമര്‍. നിലവിലുള്ള എപിഐസി ക്ലോക്ക് എണ്ണത്തിന്റെ ഇടവേളയ്ക്കു് പകരം ഇതു് ടിഎസ്‌സി ഡെഡ്‌ലൈനുകളനുസരിച്ചു് ഒറ്റ തവണയുള്ള ഇന്ററപ്ടുകള്‍ ലഭ്യമാക്കുന്നു. ഒഎസ് ഷെഡ്യൂളറിനുള്ള ഏറ്റവും ഉചിതമായ ടൈമര്‍ ഇന്ററപ്ടുകള്‍ (ഒരു ടിക്കിനേക്കാള്‍ കുറവു്) ഇവ ലഭ്യമാക്കുന്നു. കെവിഎം ഇപ്പോള്‍ ഗസ്റ്റുകള്‍ക്കു് ഈ വിശേഷത ലഭ്യമാക്കുന്നു.
സ്ഥിരമായ ഡിവൈസ് നെയിമിങ്
ഡിവൈസ് നാമങ്ങളുടെ മാപ്പിങും (ഉദാഹരണത്തിനു്, sda,sdb..) സ്ഥിരമായ ഡിവൈസ് നാമങ്ങളും (udev, /dev/disk/by-*/-ല്‍ ലഭ്യമാക്കുന്നു), ഈ വിശേഷത കേര്‍ണല്‍ സന്ദേശങ്ങളിലേക്കു് സൂക്ഷിയ്ക്കുന്നു. കേര്‍ണല്‍ സന്ദേശങ്ങളില്‍ നിന്നും ഒരു ഡിവൈസിനെ തിരിച്ചറിയുവാന്‍ ഉപയോക്താക്കളെ ഇതു് സഹായിയ്ക്കുന്നു. dmesg കമാന്‍ഡിലൂടെ ലഭ്യമാകുന്ന കേര്‍ണല്‍ /dev/kmsg ലോഗ്, ഇപ്പോള്‍ കേര്‍ണല്‍ ഡിവൈസുകള്‍ക്കു് udev തയ്യാറാക്കിയ സന്ദേശങ്ങളുടെ സിമ്പോളിക്ക് കണ്ണി കാണിയ്ക്കുന്നു. ഈ സന്ദേശങ്ങള്‍ ലഭ്യമാക്കുന്ന ശൈലി:
/var/log/messages-ല്‍ സൂക്ഷിയ്ക്കുന്ന ഏതു് സന്ദേശങ്ങളും, syslog മുഖേന ഏതു് ലോഗ് അനലൈസറും പ്രദര്‍ശിപ്പിയ്ക്കുന്നു.
പുതിയ linuxptp പാക്കേജ്
Red Hat Enterprise Linux 6.4-ല്‍ ടെക്നോളജി പ്രിവ്യൂ ആയി ഉപയോഗിയ്ക്കുന്ന linuxptp പാക്കേജ്, ലിനക്സിനുള്ള ഐഇഇഇ നിലവാരം 1588 അനുസരിച്ചുള്ള പ്രസിഷന്‍ ടൈം പ്രോട്ടോക്കോളിന്റെ (പിറ്റിപി) സാക്ഷാത്കാരമാകുന്നു. ലിനക്സ് കേര്‍ണല്‍ ലഭ്യമാക്കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫിസുകള്‍ (എപിഐ) ഉപയോഗിയ്ക്കുവാന്‍ ഇതു് സഹായിയ്ക്കുന്നു.
Red Hat Enterprise Linux 6.4-ല്‍, പിന്തുണയ്ക്കുന്ന, പിന്തുണ ലഭ്യമല്ലാത്ത, അപരിചിതമായ ഡംപ് ടാര്‍ഗറ്റുകളുടെ പട്ടിക /usr/share/doc/kexec-tools-2.0.0/kexec-kdump-howto.txt ഫയല്‍ ലഭ്യമാക്കുന്നു. “Dump Target support status” എന്ന ഭാഗത്തിതു് കാണാം.
Chapter 3. ഡിവൈസ് ഡ്രൈവറുകള്‍
സംഭരണ ഡ്രൈവറുകള്‍
ഹാര്‍ഡ്‌വെയര്‍ അല്ലെങ്കില്‍ മൈക്രോകോഡിനു് കണ്ടുപിടിയ്ക്കുവാന്‍ സാധിയ്ക്കാത്ത പാഥ് ക്രമീകരണ പിശകുകള്‍ കണ്ടുപിടിയ്ക്കുവാന്‍ ഡയറക്ട് ആക്സസ്സ് സ്റ്റോറേജ് ഡിവൈസുകള്‍ (DASD) ഡിവൈസ്ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു. വിജയകരമായി കണ്ടുപിടിച്ചാല്‍, ഡിവൈസ് ഡ്രൈവര്‍ അത്തരം പാഥുകള്‍ ഉപയോഗിയ്ക്കുകയില്ല.ഈ വിശേഷതയുടെ സഹായത്തോടെ, ഒരു സബ്ചാനലിനുള്ള പാഥുകള്‍ ഡിഎഎസ്ഡി ഡിവൈസ് ഡ്രൈവര്‍കണ്ടുപിടിയ്ക്കുന്നതു്, വേറെ പല സംഭരണ സര്‍വറുകളില്‍ എത്തുന്നു.
System z ഫൈബര്‍ ചാനല്‍ പ്രോട്ടോക്കോള്‍ (എഫ്‌സിപി) അഡാപ്ടര്‍ കാര്‍ഡിനുള്ള zfcpഡിവൈസ് ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു. ഈ മോഡില്‍, അഡാപ്ടര്‍ കാര്‍ടിലുള്ള മെമ്മറി ഐ/ഒ ആവശ്യങ്ങള്‍ തടസ്സപ്പെടുത്തുമ്പോള്‍, അഡാപ്ടര്‍ നേരിട്ടു് ഡേറ്റാ മെമ്മറിയില്‍ നിന്നും എസ്എഎനിലേക്കു് നീക്കുന്നു.
ഏറ്റവും പുതിയ PCIe എസ്എസ്ഡി ഡ്രൈവുകള്‍ക്കുള്ള പിന്തുണ ചേര്‍ക്കുന്നതിനായി mtip32xx ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
IBM Power Linux RAID SCSI HBA-യ്ക്കുള്ള ipr ഡ്രൈവര്‍ 2.5.4 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. Power7 6Gb SAS അഡാപ്ടറുകള്‍ക്കുള്ള പിന്തുണയും ഈ അഡാപ്ടറുകളില്‍ SAS VRAID വിശേഷത പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യുന്നു.
കൂടാതെ, Emulex be2net ഡ്രൈവറിന്റെ എസ്ആര്‍-ഐഒവി പ്രവര്‍ത്തനം Red Hat Enterprise Linux 6.4-ല്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. എല്ലാ Emulex, BE3 ഹാര്‍ഡ്‌വെയറുകളിലും എസ്ആര്‍-ഐഒവി പ്രവര്‍ത്തിയ്ക്കുന്നു. എല്ലാത്തിനും be2net ഡ്രൈവര്‍ സോഫ്റ്റ്‌വെയര്‍ ആവശ്യമുണ്ടു്.
ഏറ്റവും പുതിയ ഹാര്‍ഡ്‌വെയര്‍ പിന്തുണ, മെച്ചപ്പെടുത്തലുകള്‍, ബഗ് പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ixgbevf ഡ്രൈവര്‍ 2.6.0-k പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
പുതിയ ഹാര്‍ഡ്‌വെയര്‍ പിന്തുണ ചേര്‍ക്കുന്നതിനായി ഗിഗാബിറ്റ് ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള igb ഡ്രൈവര്‍ 4.0.1 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. കൂടാതെ, ടെക്നോളജി പ്രിവ്യൂം ആയി igb ഡ്രൈവറിലേക്കു് പിറ്റിപി പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
പുതിയ ഹാര്‍ഡ്‌വെയര്‍ പിന്തുണ ചേര്‍ക്കുന്നതിനായി Broadcom Tigon3 ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള tg3 ഡ്രൈവര്‍ 3.124 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. കൂടാതെ, ടെക്നോളജി പ്രിവ്യൂം ആയി tg3 ഡ്രൈവറിലേക്കു് പിറ്റിപി പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
പുതിയ ഒഇഎം പ്ലാറ്റ്ഫോമുകള്‍, വിശേഷതകള്‍, ബഗ് പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിനായി Broadcom NetXtreme II cnic 2.5.13 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
ടിസിപി എച്ടിടിപി അടിസ്ഥാനത്തിലുള്ള പ്രയോഗങ്ങള്‍ക്കുള്ള HAProxy, ഒരു ഒറ്റ രീതിയിലുള്ള ലേയര്‍ 7, മെച്ചപ്പെട്ട നെറ്റ്‌വര്‍ക്ക് ലോഡ് ബാലന്‍സര്‍ ആകുന്നു. എച്ടിടിപി ആവശ്യങ്ങളുടെ ഉള്ളടക്കമനുസരിച്ചു് ഇവയ്ക്കു് അനവധി തരത്തിലുള്ള ഷെഡ്യൂലിങ് നടപ്പിലാക്കുന്നു. Red Hat Enterprise Linux 6.4, haproxy പാക്കേജിനെ ടെക്നോളജി പ്രിവ്യൂ ആയി അവതരിപ്പിയ്ക്കുന്നു.
Red Hat Enterprise Linux 6.3-ല്‍ അവതരിപ്പിച്ചിട്ടുള്ള അനേകം വിശേഷതകള്‍ ഇപ്പോള്‍ Red Hat Enterprise Linux 6.4-ല്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. എടുത്തു പറയത്തക്കവ:
എസ്എസ്എച് കീകളുടെ കേന്ദ്രീയ കൈകാര്യം ചെയ്യലിനുള്ള പിന്തുണ
SELinux യൂസര്‍ മാപ്പിങ്,
ഓട്ടോമൌണ്ട് മാപ്പ് കാഷിങിനുള്ള പിന്തുണ..
പുതിയ എസ്എസ്എസ്ഡി കാഷ് സംഭരണ തരം
കര്‍ബറോസ് പതിപ്പു് 1.10, DIR: എന്ന പുതിയൊരു കാഷ് സംഭരണ രീതി ചേര്‍ത്തിരിയ്ക്കുന്നു. അനവധി കീ ഡിസ്ട്രിബ്യൂഷന്‍ സെന്ററുകള്‍ക്കു് (കെഡിസി) ഒരേപോലെ ടിക്കറ്റ് ഗ്രാന്റിങ് ടിക്കറ്റുകള്‍ (റ്റിജിറ്റി) കൈകാര്യം ചെയ്യുവാന്‍ കര്‍ബറോസിനെ അനുവദിയ്ക്കുകയും കര്‍ബറോസ് റിസോഴ്സുകളില്‍ സ്വയമേ തെരഞ്ഞെടുക്കുന്നതിനും ഇതു് സഹായിയ്ക്കുന്നു. Red Hat Enterprise Linux 6.4-ല്‍, എസ്എസ്എസ്ഡി വഴി പ്രവേശിയ്ക്കുന്ന ഉപയോക്താക്കള്‍ക്കു് DIR: കാഷ് തെരഞ്ഞെടുക്കുവാന്‍, എസ്എസ്എസ്ഡി മെച്ചപ്പെടുത്തിയിരിയ്ക്കുന്നു. ഈ വിശേഷത നിലവില്‍ ടെക്നോളജി പ്രിവ്യൂ ആകുന്നു.
എഡി-അടിസ്ഥാനത്തിലുള്ള വിശ്വസനീയമായ ഡൊമെയിനുകള്‍ പുറമേയുള്ള ഗ്രൂപ്പുകളിലേക്കു് ചേര്‍ക്കുന്നു
Red Hat Enterprise Linux 6.4-ല്‍, ഐഡന്റിറ്റി മാനേജ്മെന്റില്‍ external ആയി അടയാളപ്പെടുത്തിയിരിയ്ക്കുന്ന ഗ്രൂപ്പുകളിലേക്കു് ആക്ടീവ് ഡയറക്ടറി അടിസ്ഥാനത്തിലുള്ള വിശ്വസനീയമായ ഡൊമെയിനി അംഗങ്ങളെ ചേര്‍ക്കുവാന്‍ ipa group-add-member കമാന്‍ഡ് അനുവദിയ്ക്കുന്നു. അംഗങ്ങളുടെ ഡൊമെയിന്‍ അല്ലെങ്കില്‍ യുപിഎന്‍ അടിസ്ഥാനത്തിലുള്ള സിന്റാക്സ് ഉപയോഗിച്ചു് ഈ അംഗങ്ങളെ നിഷ്കര്‍ഷിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഉദാഹരണത്തിനു്, AD\UserName അല്ലെങ്കില്‍ AD\GroupName, അല്ലെങ്കില്‍ User@AD.Domain. ഈ രീതിയില്‍ നല്‍കുമ്പോള്‍, അവയുടെ സെക്യൂരിറ്റി ഐഡന്റിഫയര്‍ (എസ്ഐഡി) മൂല്ല്യം ലഭ്യമാകുന്നതിനായി ആക്ടീവ് ഡയറക്ടറി അടിസ്ഥാനത്തിലുള്ള വിശ്വസനീയമായ ഡൊമെയിന്‍ ഗ്ലോബല്‍ കാറ്റലോഗില്‍ റിസോള്‍വ് ചെയ്യുന്നു.
അതുപോലെ, ഒരു എസ്ഐഡി മൂല്ല്യം നേരിട്ട് നല്‍കണം. എസ്ഐഡി മൂല്ല്യത്തിന്റെ ഡൊമെയിന്‍ ഭാഗം വിശ്വസനീയമായ ആക്ടീവ് ഡയറക്ടറി ഡൊമെയിനുകളില്‍ ഒന്നാണു് എന്നു് ipa group-add-member കമാന്‍ഡ് ഉറപ്പാക്കുന്നു. ഡൊമെയിനുള്ളില്‍ എസ്ഐഡിയുടെ ആധികരികത ഉറപ്പാക്കുവാന്‍ ശ്രമിയ്ക്കുന്നതല്ല.
ഓട്ടോ-ന്യൂ ഐഡന്റിറ്റി മാനേജ്മെന്റ് സബ്സിസ്റ്റം സര്‍ട്ടിഫിക്കേറ്റുകള്‍
ഒരു പുതിയ സര്‍ട്ടിഫിക്കേറ്റ് അഥോറിറ്റിയ്ക്കു് സ്വതവേയുള്ള കാലാവധി 10 വര്‍ഷമാകുന്നു. സിഎ ഉപസിസ്റ്റങ്ങള്‍ക്കു് (ഒസിഎസ്‌പി, ഓഡിറ്റ് ലോഗ്, മറ്റുള്ളവ) അനവധി സര്‍ട്ടിഫിക്കേറ്റുകള്‍ ലഭ്യമാക്കുന്നു. ഉപസിസ്റ്റം സര്‍ട്ടിഫിക്കേറ്റുകള്‍ക്കു് സാധാരണ 2 വര്‍ഷം കാലാവധിയുണ്ടു്. സര്‍ട്ടിഫിക്കേറ്റുകളുടെ കാലാവധി കഴിഞ്ഞാല്‍, സിഎ ശരിയായി പ്രവര്‍ത്തിയ്ക്കുകയില്ല. അതിനാല്‍, Red Hat Enterprise Linux 6.4-ല്‍, ഐഡന്റിറ്റി മാനേജ്മെന്റ് സര്‍വറുകള്‍ അവയുടെ ഉപസിസ്റ്റം സര്‍ട്ടീഫിക്കേറ്റുകള്‍ സ്വയം പുതുക്കുവാന്‍ കഴിവുള്ളതാകുന്നു. ഇവ certmonger നിരീക്ഷിച്ചു്, കാലാവധി കഴിയുന്നതിനു് മുമ്പു് ഓട്ടോമാറ്റിയ്ക്കായി സര്‍ട്ടിഫിക്കേറ്റുകള്‍ പുതുക്കുന്നു.
Red Hat Enterprise Linux 6.4, സ്വതവേയുള്ള LDAP യുആര്‍ഐ, ഒരു ബെയിസ് ഡിഎന്‍, ഐഡന്റിറ്റി മാനേജ്മെന്റ് ക്ലയന്റ് ഇന്‍സ്റ്റലേഷന്‍ സമയത്തുള്ളൊരു ടിഎല്‍എസ് എന്നിവയ്ക്കൊപ്പം OpenLDAP ഓട്ടോമാറ്റിയ്ക്കായി ക്രമീകരിയ്ക്കപ്പെടുന്നു. ഐഡന്റിറ്റി മാനേജ്മെന്റ് ഡയറക്ടറി സര്‍വറില്‍ LDAP തെരച്ചിലുകള്‍ നടപ്പിലാക്കുമ്പോള്‍ ഇതു് ഉപയോക്താവിന്റെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നു.
python-nss-നുള്ള PKCS#12 പിന്തുണ
നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി സര്‍വീസുകള്‍ക്കും (എന്‍എസ്എസ്) നെറ്റ്സ്കേപ്പ് പോര്‍ട്ടബിള്‍ റണ്‍ടൈമിനുള്ള (എന്‍എസ്‌പിആര്‍) പൈഥണ്‍ ബൈന്‍ഡിങ് ലഭ്യമാക്കുന്ന python-nss പാക്കേജില്‍PKCS #12 പിന്തുണ ചേര്‍ക്കുന്നതിനായി പരിഷ്കരിച്ചിരിയ്ക്കുന്നു.
ഡിഎന്‍എസിനുള്ള പൂര്‍ണ്ണ തെരച്ചില്‍
Red Hat Enterprise Linux 6.4-ലുള്ള LDAP-ല്‍ സോണുകള്‍ക്കും റിക്കോര്‍ഡുകള്‍ക്കുമുള്ള തെരച്ചിലിനുള്ള പിന്തുണ ലഭ്യമാകുന്നു. ഒരു LDAP ഡേറ്റാബെയിസിലുള്ള എല്ലാ മാറ്റങ്ങളെ പറ്റിയും bind-dyndb-ldap പ്ലഗിന്‍ ഉടന്‍ തന്നെ അറിയിയ്ക്കുന്നു. ആവര്‍ത്തിച്ചുള്ള പോളിങിനുള്ള നെറ്റ്‌വര്‍ക്ക് ബാന്‍ഡ്‌വിഡ്തും ഇതു് കുറയ്ക്കുന്നു.
പുതിയ CLEANALLRUV പ്രക്രിയ
CLEANRUV പ്രക്രിയ ഉപയോഗിച്ചു്, ഡേറ്റാബെയിസ് റെപ്ലിക്കാ അപ്ഡേറ്റ് വെക്ടറിലുള്ള (ആര്‍യുവി) നീക്കം ചെയ്ത എലമെന്റുകള്‍ ഇല്ലാതാക്കുവാന്‍ സാധ്യമാകുന്നു. Red Hat Enterprise Linux 6.4 ഇപ്പോള്‍ പുതിയൊരു CLEANALLRUV പ്രക്രിയ ലഭ്യമാക്കുന്നു. ഇതു് നീക്കം ചെയ്ത ആര്‍യുവി ഡേറ്റാ ഇല്ലാതാക്കുന്നു, പക്ഷേ മാസ്റ്ററില്‍ മാത്രമേ പ്രവര്‍ത്തിപ്പിയ്ക്കുവാന്‍ പാടുള്ളൂ.
samba4 ലൈബ്രറികള്‍ പരിഷ്കരിച്ചിരിയ്ക്കുന്നു
ആക്ടീവ് ഡയറക്ടറി (എഡി) ഡൊമെയിനുകളിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി samba4ലൈബ്രറികള്‍ (samba4-libs പാക്കേജ് ലഭ്യമാക്കുന്നു) ഏറ്റവും പുതിയതിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.എസ്എസ്എസ്ഡി ഇപ്പോള്‍ libndr-krb5pac ലൈബ്രറി ഉപയോഗിയ്ക്കുന്നു. ഒരു എഡി കീഡിസ്ട്രിബ്യൂഷന്‍ സെന്‍ടര്‍ ലഭ്യമാക്കുന്ന പ്രിവിലേജ് ആട്രിബ്യൂട്ട് സര്‍ട്ടിഫിക്കേറ്റ് (പിഎസി) ഇതു് പാഴ്സ് ചെയ്യുന്നു. കൂടാതെ, ഒരു വിന്‍ഡോസ് സിസ്റ്റത്തില്‍ നിന്നുള്ള വിശ്വസനീയത ഉറപ്പാക്കുന്നതിനായി ലോക്കല്‍ സെക്യൂരിറ്റി അഥോറിറ്റി (എല്‍എസ്എ),നെറ്റ് ലോഗോണ്‍ സര്‍വീസുകളില്‍ മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നു. samba4 പാക്കേജുകള്‍അനുസരിച്ചുള്ള ക്രോസ്സ് റെലം കര്‍ബറോസ് ട്രസ്റ്റ് ഫംഗ്ഷനാലിറ്റിയെപ്പറ്റി കൂടുതല്‍ അറിയുന്നതിനായി Section 5, “ഐഡന്റിറ്റി മാനേജ്മെന്റില്‍ ക്രോസ്സ് റെലം കര്‍ബറോസ് ട്രസ്റ്റ് ഫംഗ്ഷനാലിറ്റി” കാണുക.
Warning
Red Hat Enterprise Linux 6.3-ല്‍ നിന്നും Red Hat Enterprise Linux 6.4-ലേക്കു് പരിഷ്കരിയ്ക്കുകയും, നിങ്ങള്‍സാംബയും ഉപയോഗിയ്ക്കുന്നെങ്കില്‍, പരിഷ്കരിയ്ക്കുമ്പോള്‍ പൊരുത്തക്കേടുകള്‍ ഇല്ലാതാക്കുന്നതിനായി samba4 പാക്കേജ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്തെന്നുറപ്പാക്കുക.
ക്രോസ്സ് റെലം കര്‍ബറോസ് ട്രസ്റ്റ് ഫംഗ്ഷനാലിറ്റി ഒരു ടെക്നോളജി പ്രിവ്യൂ ആയതിനാല്‍, തെരഞ്ഞെടുത്ത samba4 ഘടകങ്ങളും ടെക്നോളജി പ്രിവ്യൂ ആകുന്നു. ഏതെല്ലാം സാംബാ പാക്കേജുകളാണു് ടെക്നോളജി പ്രിവ്യൂ എന്നുള്ള വിവരങ്ങള്‍ക്കായി Table 5.1, “Samba4 പാക്കേജിനുള്ള പിന്തുണ” കാണുക.
പാക്കേജ് നാമം
6.4-ലുള്ള പുതിയ പാക്കേജു് ആണോ?
പിന്തുണയുടെ അവസ്ഥ
samba4-libs
അല്ല
OpenChange-നു് ആവശ്യമായ പ്രവര്‍ത്തനം ഒഴികെ ടെക്നോളജി പ്രിവ്യൂ
samba4-pidl
അല്ല
OpenChange-നു് ആവശ്യമായ പ്രവര്‍ത്തനം ഒഴികെ ടെക്നോളജി പ്രിവ്യൂ
samba4
അല്ല
ടെക്നോളജി പ്രിവ്യൂ
samba4-client
ഉവ്വു്
ടെക്നോളജി പ്രിവ്യൂ
samba4-common
ഉവ്വു്
ടെക്നോളജി പ്രിവ്യൂ
samba4-python
ഉവ്വു്
ടെക്നോളജി പ്രിവ്യൂ
samba4-winbind
ഉവ്വു്
ടെക്നോളജി പ്രിവ്യൂ
samba4-dc
ഉവ്വു്
ടെക്നോളജി പ്രിവ്യൂ
samba4-dc-libs
ഉവ്വു്
ടെക്നോളജി പ്രിവ്യൂ
samba4-swat
ഉവ്വു്
ടെക്നോളജി പ്രിവ്യൂ
samba4-test
ഉവ്വു്
ടെക്നോളജി പ്രിവ്യൂ
samba4-winbind-clients
ഉവ്വു്
ടെക്നോളജി പ്രിവ്യൂ
samba4-winbind-krb5-locator
ഉവ്വു്
ടെക്നോളജി പ്രിവ്യൂ
Table 5.1. Samba4 പാക്കേജിനുള്ള പിന്തുണ
ഐഡന്റിറ്റി മാനേജ്മെന്റില്‍ ക്രോസ്സ് റെലം കര്‍ബറോസ് ട്രസ്റ്റ് ഫംഗ്ഷനാലിറ്റി
ഐഡന്റിറ്റി മാനേജ്മെന്റ് ലഭ്യമാക്കുന്ന ക്രോസ്സ് റെലം കര്‍ബറോസ് ട്രസ്റ്റ് ഫംഗ്ഷനാലിറ്റി ടെക്നോളജി പ്രിവ്യൂ ആകുന്നു.ഐഡന്റിറ്റി മാനേജ്മെന്റും ആക്ടീവ് ഡയറക്ടറി ഡൊമെയിനും തമ്മിലുള്ള വിശ്വസ്തത തയ്യാറാക്കുന്നതിനായി ഈവിശേഷത അനുവദിയ്ക്കുന്നു. അതായതു്, എഡി വിവരങ്ങള്‍ ഉപയോഗിച്ചു് ഐഡന്റിറ്റി മാനേജ്മെന്റ് ഡൊമെയിനില്‍ നിന്നുംഉപയോക്താക്കള്‍ക്കു് ശ്രോതസ്സുകളും സര്‍വീസുകളും ലഭ്യമാക്കാം. ഐഡന്റിറ്റി മാനേജ്മെന്റും എഡി ഡൊമെയിന്‍കണ്ട്രോളറുകളും തമ്മില്‍ ഡേറ്റാ സിന്‍ക്രൊണൈസ് ചെയ്യേണ്ടതില്ല. ഉപയോക്താവിനെപ്പറ്റി ആവശ്യമായ വിവരങ്ങള്‍എപ്പോഴും തെരയുന്നു.
നിര്‍ബന്ധമല്ലാത്ത പാക്കേജായ ipa-server-trust-ad ഈ വിശേഷത ലഭ്യമാക്കുന്നു. samba4-ല്‍ മാത്രം ലഭ്യമാകുന്ന വിശേഷതകളനുസരിച്ചാകുന്നു ഈ പാക്കേജ്. samba4-* പാക്കേജും samba-* പാക്കേജുകളുമായി പൊരുത്തക്കേടുകള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍, ipa-server-trust-ad ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനു് മുമ്പായി എല്ലാ samba-* പാക്കേജുകളും നീക്കം ചെയ്തിരിയ്ക്കണം.
ipa-server-trust-ad പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍, ipa-adtrust-install കമാന്‍ഡ് എല്ലാ ഐഡന്റിറ്റി മാനേജ്മെന്റ് സര്‍വറുകളിലും പ്രവര്‍ത്തിയ്ക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍, ipa trust-add അല്ലെങ്കില്‍ WebUI ഉപയോഗിച്ചു് കമാന്‍ഡ് ലൈനില്‍ ഒരു വിശ്വസ്തത ലഭ്യമാകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി, https://access.redhat.com/knowledge/docs/Red_Hat_Enterprise_Linux/-ലുള്ള Identity Management Guide-ലുള്ള Integrating with Active Directory Through Cross-Realm Kerberos Trusts ഭാഗം കാണുക.
389 ഡയറക്ടറി സര്‍വറിനുള്ള പോസിക്സ് സ്കീമാ പിന്തുണ
ഉപയോക്താവിനും ഗ്രൂപ്പ് എന്‍ട്രികള്‍ക്കുമുള്ള POSIX സ്കീമാ (RFC 2307, 2307bis) വിന്‍ഡോസ് ആക്ടീവ് ഡയറക്ടറി (എഡി) പിന്തുണയ്ക്കുന്നു. പലപ്പോഴും, POSIX വിശേഷതകള്‍ ഉള്‍പ്പടെ ഉപയോക്താവിനും ഗ്രൂപ്പ് എന്‍ട്രികള്‍ക്കുമുള്ള ആധികാരികതയുള്ള ശ്രോതസ്സുകളായി എഡി ഉപയോഗിയ്ക്കുന്നു. Red Hat Enterprise Linux 6.4-നൊപ്പം, ഡയറക്ടറി സര്‍വര്‍ വിന്‍ഡോസ് സിന്‍ക് ഈ വിശേഷതകള്‍ ഉപേക്ഷിയ്ക്കുന്നതല്ല. എഡിയ്ക്കും 389 ഡയറക്ടറി സര്‍വറിനുമിടയില്‍ വിന്‍ഡോസ് സിന്‍കിനൊപ്പം POSIX വിശേഷതകള്‍ സിന്‍ക്രൊണൈസ് ചെയ്യുവാന്‍ ഉപയോക്താക്കള്‍ക്കു് സാധിയ്ക്കുന്നു.
Note
പുതിയ ഉപയോക്താവും ഗ്രൂപ്പ് എന്‍ട്രികളും ഡയറക്ടറി സര്‍വറിലേക്കു് ചേര്‍ക്കുമ്പോള്‍, POSIX വിശേഷതകള്‍ എഡിയിലേക്കു് സിന്‍ക് ആകുന്നില്ല. എഡിയിലേക്കു് പുതിയ ഉപയോക്താവും ഗ്രൂപ്പ് എന്‍ട്രികളും ചേര്‍ക്കുമ്പോള്‍, ഡയറക്ടറി സര്‍വറിലേക്കു് സിന്‍ക്രൊണൈസ് ചെയ്യുന്നു. വിശേഷതകളില്‍ മാറ്റം വരുത്തുന്നതു് രണ്ടു് തരത്തിലും സിന്‍ക്രൊണൈസ് ആകുന്നു.
അനവധി പുതിയ രഹസ്യവാക്ക് പരിശോധനകള്‍ ചേര്‍ക്കുന്നതിനായി pam_cracklib ഘടകം പരിഷ്കരിച്ചിരിയ്ക്കുന്നു:
"abcd" അല്ലെങ്കില്‍ "98765" പോലുള്ള നീളമുള്ള രഹസ്യവാക്കുകള്‍ ചില ആധികാരികത പോളിസികള്‍ അനുവദിയ്ക്കുന്നില്ല. പുതിയ maxsequence ഐച്ഛികം ഉപയോഗിച്ചു് ഇതു് നടപ്പിലാക്കുവാന്‍ ഈ പരിഷ്കരണം അനുവദിയ്ക്കുന്നു.
ഒരു പുതിയ രഹസ്യവാക്കില്‍ /etc/passwd ഫയലിലുള്ള GECOS ഫീള്‍ഡില്‍ നിന്നുള്ള എന്‍ട്രികള്‍ ഉണ്ടോ എന്നു് പരിശോധിയ്ക്കുവാന്‍ pam_cracklib ഘടകം അനുവദിയ്ക്കുന്നു. ഉപയോക്താവിന്റെ പേരു്, ഫോണ്‍ നംബര്‍ എന്നിങ്ങനെയുള്ള അധികമായ വിവരങ്ങള്‍ സൂക്ഷിയ്ക്കുന്നതിനായി GECOS ഫീള്‍ഡ് ഉപയോഗിയ്ക്കുന്നു. രഹസ്യവാക്ക് ക്രാക്ക് ചെയ്തു് കണ്ടുപിടിയ്ക്കുന്നതിനു് ഇതു് സഹായിയ്ക്കുന്നു.
maxrepeatclass ഐച്ഛികം മുഖേന ഒരു രഹസ്യവാക്കില്‍, ഒരേ ക്ലാസ്സിലുള്ള (ലോവര്‍കേസ്, അപ്പര്‍കേസ്, അക്കം, പ്രത്യേക അക്ഷരങ്ങള്‍) അക്ഷരങ്ങളുടെ ഏറ്റവും കൂടിയ നംബര്‍ നല്‍കുവാന്‍ pam_cracklib ഘടകം അനുവദിയ്ക്കുന്നു.
pam_cracklib ഘടകം ഇപ്പോള്‍ enforce_for_root ഐച്ഛികം പിന്തുണയ്ക്കുന്നു, ഇതു് റൂട്ട് അക്കൌണ്ടിനുള്ള പുതിയ രഹസ്യവാക്കുകളില്‍ കോംപ്ലക്സിറ്റി പരിമിതികള്‍ നിര്‍ബന്ധമാക്കുന്നു.
tmpfs പോളിഇന്‍സ്റ്റാന്റിയേഷനുള്ള വ്യാപ്തി ഐച്ഛികം
അനവധി tmpfs മൌണ്ടുകള്‍ ഉള്ള സിസ്റ്റത്തില്‍, സിസ്റ്റം മെമ്മറി പൂര്‍ണ്ണമായി ഉപയോഗിയ്ക്കാതിരിയ്ക്കുന്നതിനായി ഇവയുടെ വ്യാപ്തി നിയന്ത്രിയ്ക്കുന്നതു് ആവശ്യമാണു്. tmpfs ഫയല്‍ സിസ്റ്റത്തിന്റെ മൌണ്ട് വ്യാപ്തിയുടെ ഏറ്റവും കുടിയതു് ഉപയോഗിയ്ക്കുവാന്‍ PAM ഫയല്‍ പരിഷ്കരിച്ചിരിയ്ക്കുന്നു. /etc/namespace.conf ക്രമീകരണ ഫയലിലുള്ള mntopts=size=<size> ഐച്ഛികം ഉപയോഗിച്ചു് tmpfs പോളിഇന്‍സ്റ്റന്റിയേഷന്‍ ഉപയോഗിയ്ക്കുമ്പോള്‍ ഇതു് സാധ്യമാകുന്നു.
നിര്‍ജ്ജീവമായ അക്കൌണ്ടുകള്‍ പൂട്ടുന്നു
കുറച്ചു് കാലത്തേക്കു് ഉപയോഗിയ്ക്കാത്ത അക്കൌണ്ടു് പൂട്ടുന്നതിനുള്ള പിന്തുണ ചില ആധികാരികത പോളിസികള്‍ക്കുണ്ടു്. Red Hat Enterprise Linux 6.4 pam_lastlog ഘടകത്തിലേക്കു് ഒരു അധികമായ ഫംഗ്ഷന്‍ ചേര്‍ക്കുന്നു. ക്രമീകരിയ്ക്കുവാന്‍ സാധ്യമായ ദിവസങ്ങളുടെ എണ്ണത്തിനു് ശേഷം ഇതു് അക്കൌണ്ടുകള്‍ പൂട്ടുവാന്‍ ഉപയോക്താവിനെ അനുവദിയ്ക്കുന്നു.
libica-നുള്ള പ്രക്രിയയ്ക്കുള്ള പുതിയ മോഡുകള്‍
IBM System z-ല്‍ IBM eServer ക്രിപ്റ്റോഗ്രാഫിക്ക് ആക്ലിലറേറ്റര്‍ (ഐസിഎ) ഹാര്‍ഡ്‌വെയറിലേക്കു് പ്രവേശിയ്ക്കുന്നതിനുള്ള ഫംഗ്ഷനുകളുടെ പ്രയോഗങ്ങളും അടങ്ങുന്ന libica ലൈബ്രറി, സെന്‍ട്രല്‍ പ്രൊസസ്സര്‍ അസിസ്റ്റ് ഫോര്‍ ക്രിപ്റ്റോഗ്രാഫിക്ക് ഫംഗ്ഷനിലുള്ള (സിപിഎസിഎഫ്) മസ്സേജ് സെക്യൂരിറ്റി അസിസ്റ്റ് എക്സെന്‍ഷന്‍ 4 പിന്തുണയ്ക്കുന്ന പുതിയ ആല്‍ഗോരിഥമുകളുടെ ഉപയോഗത്തില്‍, മാറ്റം വരുത്തിയിരിയ്ക്കുന്നു. ഡിഇഎസ് ത്രിഡിഇഎസ് ബ്ലോക്ക് സിഫറുകള്‍ക്കു്, ഈ തരത്തിലുള്ള പ്രക്രിയ പിന്തുണയ്ക്കുന്നു:
സിഫര്‍ ബ്ലോക്ക് ചെയിനിങ് വിത്ത് സിഫര്‍ടെക്സ്റ്റ് സ്റ്റീലിങ് (CBC-CS)
സിഫര്‍-ബെയിസ്ഡ് മസ്സേജ് ഓഥന്റിക്കേഷന്‍ കോഡ് (CMAC)
എഇഎസ് ബ്ലോക്ക് സിഫറിനായി, ഈ പ്രക്രിയ മോഡുകള്‍ പിന്തുണയ്ക്കുന്നു:
സിഫര്‍ ബ്ലോക്ക് ചെയിനിങ് വിത്ത് സിഫര്‍ടെക്സ്റ്റ് സ്റ്റീലിങ് (CBC-CS)
കൌണ്ടര്‍ വിത്ത് സിഫര്‍ ബ്ലോക്കിങ് ചെയിനിങ് മസ്സേജ് ഓഥന്റിക്കേഷന്‍ കോഡ് (CCM)
ഗലോയിസ്/കൌണ്ടര്‍ (GCM)
കട്ടിയുള്ള ക്രിപ്റ്റോഗ്രാഫിക്ക് ആല്‍ഗോരിഥമുകള്‍ക്കുള്ള ആക്സിലറേഷന്‍ IBM സിസ്റ്റം z മഷീനുകള്‍ക്കുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
സിസ്റ്റം z-നുള്ള zlib കമ്പ്രഷന്‍ ലൈബ്രറിയ്ക്കുള്ള ഒപ്ടിമൈസേഷനും പിന്തുണയും
IBM System z-ലുള്ള zlib ലൈബ്രറി കമ്പ്രഷന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പരിഷ്കരിച്ചിരിയ്ക്കുന്നു. സാധാരണ ഉപയോഗങ്ങള്‍ക്കുള്ള നഷ്ടമാകാത്ത ഡേറ്റാ കമ്പ്രഷന്‍ ലൈബ്രറിയാണിതു്.
ഫോള്‍ബാക്ക് ഫയര്‍വോള്‍ ക്രമീകരണം
സ്വതവേയുള്ള ക്രമീകരണങ്ങള്‍ ലഭ്യമാക്കുവാന്‍ സാധ്യമല്ലെങ്കില്‍, ഇപ്പോള്‍ iptables , ip6tables സര്‍വീസുകള്‍ ഒരു ഫോള്‍ബാക്ക് ഫയര്‍വോള്‍ ക്രമീകരണം ലഭ്യമാക്കുന്നു. /etc/sysconfig/iptables-ല്‍ നിന്നുള്ള ഫയര്‍വോള്‍ നിയമങ്ങള്‍ പരാജയപ്പെട്ടാല്‍, ഫോള്‍ബാക്ക് ഫയല്‍ നിലവിലുണ്ടെങ്കില്‍ അതു് ഇവിടെ ലഭ്യമാക്കുന്നു. ഈ ഫയലിനെ /etc/sysconfig/iptables.fallback എന്നറിയപ്പെടുന്നു. ഇതു് iptables-save ശൈലിയിലാണു് (/etc/sysconfig/iptables). ഫോള്‍ബാക്ക് ഫയലിന്റെ പ്രയോഗവും പരാജയപ്പെട്ടാല്‍ ഇനി ഒരു ഫോള്‍ബാക്ക് ലഭ്യമല്ല.ഒരു ഫോള്‍ബാക്ക് തയ്യാറാക്കുന്നതിനായി, സാധാരണയുള്ള ഫയര്‍വോള്‍ ക്രമീകരണ പ്രയോഗങ്ങള്‍ ഉപയോഗിയ്ക്കുക, എന്നിട്ടു് ആ ഫയല്‍ ഫോള്‍ബാക്ക് ഫയലിലേക്കു് പകര്‍ത്തുക അല്ലെങ്കില്‍ പേരു് മാറ്റുക. ip6tables സര്‍വീസിനും അതേ പ്രക്രിയ ഉപയോഗിയ്ക്കുക. “iptables”-നു് പകരം “ip6tables” ഉപയോഗിയ്ക്കുക.
Chapter 7. എന്റൈറ്റില്‍മെന്റ്
സ്ട്രിങ് പരിഷ്കരണങ്ങള്‍
Red Hat Enterprise Linux 6.4-ല്‍, സബ്സ്ക്രിപ്ഷന്‍ മാനേജറില്‍ അനവധി സ്ട്രിങുകളുടെ പേരു് മാറ്റിയിരിയ്ക്കുന്നു:
subscribe-ന്റെ പേരു് attach ആയി മാറ്റിയിരിയ്ക്കുന്നു
auto-subscribe-ന്റെ പേരു് auto-attach ആയി മാറ്റിയിരിയ്ക്കുന്നു
unsubscribe-ന്റെ പേരു് remove ആയി മാറ്റിയിരിയ്ക്കുന്നു
consumer-ന്റെ പേരു് system അല്ലെങ്കില്‍ unit ആയി മാറ്റിയിരിയ്ക്കുന്നു
പ്രോക്സി കണക്ഷന്‍ പരീക്ഷിയ്ക്കുന്നു
മൂല്യം നല്‍കിയ ശേഷം ഒരു പ്രോക്സിയിലേക്കു് കണക്ഷന്‍ പരീക്ഷിയ്ക്കുന്നതിനു് പ്രോക്സി ക്രമീകരണ ഡയലോഗ് ഉപയോക്താക്കളെ അനുവദിയ്ക്കുന്നില്ല.
അനവധി എന്റൈറ്റില്‍മെന്റുകളുടെ അംഗമാകുക അല്ലെങ്കില്‍ അണ്‍സബ്സ്ക്രൈബ് ചെയ്യുക
ഒരു സിസ്റ്റം രജിസ്ടര്‍ ചെയ്യുമ്പോള്‍ വിദൂര സര്‍വര്‍ തെരഞ്ഞെടുക്കുന്നതിനുള്ള പിന്തുണ ഇപ്പോള്‍ സബ്സ്ക്രിപ്ഷന്‍ മാനേജറില്‍ ലഭ്യമാകുന്നു. രജിസ്ടര്‍ ചെയ്യുവാനുള്ള സര്‍വറിന്റെ യുആര്‍എല്‍, ഒപ്പം പോര്‍ട്ട്, പ്രീഫിക്സ് എന്നിവ രജിസ്ടര്‍ ചെയ്യുന്ന സമയത്തു് തെരഞ്ഞെടുക്കുവാന്‍ സബ്സ്ക്രിപ്ഷന്‍ മാനേജര്‍ സഹായിയ്ക്കുന്നു. കൂടാതെ, കമാന്‍ഡ് ലൈനില്‍ രജിസ്ടര്‍ ചെയ്യുമ്പോള്‍, സര്‍വര്‍ നല്‍കുന്നതിനായി --serverurl ഐച്ഛികം ഉപയോഗിയ്ക്കാം. ഈ വിശേഷതയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി Registering, Unregistering, and Reregistering a System ഭാഗം Subscription Management Guide-ല്‍ കാണുക.
ജിയുഐയിലുള്ള ഉപയോഗപ്രദമായ മാറ്റങ്ങള്‍
ഉപയോക്താവിന്റെ അഭിപ്രായങ്ങള്‍ അനുസരിച്ചു് സബ്സ്ക്രിപ്ഷന്‍ മാനേജറിന്റെ ജിയുഐയില്‍ അനവധി മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നു.
virtio-SCSI (SCSI-യുടെ അടിസ്ഥാനത്തില്‍ കെവിഎമിനുള്ളൊരു സംഭരണ ആര്‍ക്കിറ്റക്ചര്‍) വിശേഷതകള്‍ ഉള്‍പ്പെടുത്തി കെവിഎം വിര്‍ച്ച്വലൈസേഷന്‍ സംഭരണ സ്റ്റാക്ക് മെച്ചപ്പെടുത്തിയിരിയ്ക്കുന്നു. നേരിട്ട് എസ്‌സിഎസ്ഐ എല്‍യുഎനുകളിലേക്കു് നേരിട്ട് കണക്ട് ചെയ്യുവാന്‍ Virtio-SCSI അനുവദിയ്ക്കുന്നു. അങ്ങനെ virtio-blk-നേക്കാള്‍ സ്കേലബിളിറ്റി മെച്ചപ്പെടുത്തുന്നു. 25 ഡിവൈസുകള്‍ മാത്രം കൈകാര്യം ചെയ്തു് പിസിഐ സ്ലോട്ടുകള്‍ ഉപയോഗിയ്ക്കുന്ന virtio-blk-നേക്കാള്‍, virtio-SCSI-നു് നൂറു് ഡിവൈസുകള്‍ കൈകാര്യം ചെയ്യുവാന്‍ സാധിയ്ക്കുന്നു.
Virtio-SCSI-നു് ഇപ്പോള്‍ ടാര്‍ഗറ്റ് ഡിവൈസുകള്‍ക്കു് ഈ വിശേഷതകള്‍ ലഭ്യമാക്കുവാനുള്ള കഴിവുണ്ടു്:
virtio-scsi കണ്ട്രോളര്‍ മുഖേന ഒരു വിര്‍ച്ച്വല്‍ ഹാര്‍ഡ് ഡ്രൈവ് അല്ലെങ്കില്‍ സിഡി ചേര്‍ക്കുക,
QEMU scsi-ബ്ലോക്ക് ഡിവൈസ് മുഖേന ഹോസ്റ്റില്‍ നിന്നും ഗസ്റ്റിലേക്കു് ഒരു ഫിസിക്കല്‍ എസ്‌സിഎസ്ഐ വഴി കടക്കുക,
ഓരോ ഗസ്റ്റിനും നൂറു് കണക്കിനു് ഡിവൈസുകളുടെ ഉപയോഗം അനുവദിയ്ക്കുക; virtio-blk ~25-ഡിവൈസ് പരിധിയില്‍ നിന്നും മെച്ചം.
Red Hat Enterprise Linux 6.3-ല്‍ virtio-scsi ടെക്നോളജി പ്രിവ്യൂ ആയി അവതിപ്പിച്ചു. Red Hat Enterprise Linux 6.4-ല്‍ പൂര്‍ണ്ണ പിന്തുണ ലഭ്യമാക്കുന്നു. ഏറ്റവും പുതിയ virtio-win ഡ്രൈവറുകള്‍ക്കൊപ്പം Windows ഗസ്റ്റിനും ((Windows XP ഒഴികെ) പിന്തുണ നല്‍കുന്നു.
Intel-ന്റെ അടുത്ത കാലഘട്ടം കോര്‍ പ്രൊസസ്സറിനുള്ള പിന്തുണ
qemu-kvm-ലേക്കു് ഇന്റല്‍ അടുത്ത കാലഘട്ട കോര്‍ പ്രൊസസ്സറിനുള്ള പിന്തുണRed Hat Enterprise Linux 6.4-ല്‍ ചേര്‍ത്തിരിയ്ക്കുന്നു. ഇങ്ങനെ ഈ പ്രൊസസ്സര്‍ ലഭ്യമാക്കുന്ന പുതിയ വിശേഷതകള്‍കെവിഎം ഗസ്റ്റുകള്‍ക്കു് ഉപയോഗിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതു്: അഡ്വാന്‍സ്ഡ് വെക്റ്റര്‍ എക്സ്റ്റെന്‍ഷന്‍സ്2 (AVX2), ബിറ്റ്-മാനിപുലേഷന്‍ ഇന്‍സ്ട്രക്ഷന്‍സ് 1 (BMI1), ബിറ്റ്-മാനിപുലേഷന്‍ ഇന്‍സ്ട്രക്ഷന്‍സ് 2 (BMI2), ഹാര്‍ഡ്‌വെയര്‍ ലോക്ക്എലിഷന്‍ (HLE), റെസ്ട്രിക്റ്റഡ് ട്രാന്‍സാക്ഷണ്‍ മെമ്മറി (RTM), പ്രൊസസ്സ്-കോണ്‍ടെക്സ്റ്റ് ഐഡന്റിഫയര്‍ (PCID), ഇന്‍വാലിഡേറ്റ്പ്രൊസസ്സ്-കോണ്‍ടെക്സ്റ്റ് ഐഡന്റിഫയ (INVPCID), ഫ്യൂസ്ഡ് മള്‍ട്ടിപ്ലൈ-ആഡ് (FMA), ബിഗ്-എന്‍ഡ്യന്‍ മൂവ് ഇന്‍സ്ട്രക്ഷന്‍ (MOVBE),F സെഗ്മെന്റ് ആന്‍ഡ് G സെഗ്മെന്റ് BASE ഇന്‍സ്ട്രക്ഷന്‍ (FSGSBASE), സൂപ്പര്‍വൈസര്‍ മോഡ് എക്സിക്യൂഷന്‍ പ്രിവന്‍ഷന്‍ (SMEP), എന്‍ഹാന്‍സ്ഡ് REP MOVSB/STOSB (ERMS).
എഎംഡി Opteron 4xxx സീരിസിനുള്ള സിപിയുവിനുള്ള പിന്തുണ
qemu-kvm ഇപ്പോള്‍ AMD Opteron 4xxx സീരീസ് പ്രൊസസ്സര്‍ പിന്തുണയ്ക്കുന്നു. കെവിഎം ഗസ്റ്റുകള്‍ക്കു് ഈ പ്രൊസസ്സര്‍ സീരിസിന്റെ പുതിയ വിശേഷതകള്‍ ലഭ്യമാകുന്നു. അവ: F16C ഇന്‍സ്ട്രക്ഷന്‍ സെറ്റ്, ട്രെയിലിങ് ബിറ്റ് മാനിപുലേഷന്‍, ബിറ്റ് മാനിപുലേഷന്‍ നിര്‍ദ്ദേശങ്ങള്‍ 1 (BMI1) ഡെസിമേറ്റ് ഫംഗ്ഷനുകള്‍, ഫ്യൂസ്ഡ് മള്‍ട്ടിപ്ലൈ-ആഡ് (എഫ്എംഎ) ഇന്‍സ്ട്രക്ഷന്‍ സെറ്റ്.
SPICE മുഖേന യുഎസ്ബി ഫോര്‍വേഡിങ് ഉപയോഗിച്ചു് ഗസ്റ്റ് ലൈവ് മൈഗ്രേഷന്‍
Red Hat Enterprise Linux 6.4-ല്‍, ക്രമീകരിച്ചിട്ടുള്ള എല്ലാ ഡിവൈസുകള്‍ക്കും നിലവിലുള്ള യുഎസ്ബി ഡിവൈസ് ദിശ കൈകാര്യം ചെയ്യുമ്പോള്‍, നിലവിലുള്ള യുഎസ്ബി ഡിവൈസ് SPICE മുഖേന യുഎസ്ബി ഫോര്‍വേഡിങ് ഉപയോഗിച്ചു് ഗസ്റ്റ് ലൈവ് മൈഗ്രേഷന്‍, കെവിഎം പിന്തുണയ്ക്കുന്നു.
യുഎസ്ബി ഡിവൈസുകള്‍ ഉപയോഗിച്ചു് ഗസ്റ്റുകളുടെ ലൈവ് മൈഗ്രേഷന്‍
QEMU ഗസ്റ്റ് ഏജന്റ് പരിഷ്കരിച്ചിരിയ്ക്കുന്നു
QEMU ഗസ്റ്റ് ഏജന്റ് (qemu-guest-agent പാക്കേജ് ലഭ്യമാക്കുന്നു) ഇപ്പോള്‍ Red Hat Enterprise Linux 6.4-ല്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. അപ്സ്ട്രീം പതിപ്പു് 1.1-ലേക്കു് ഇതു് പരിഷ്കരിച്ചിരിയ്ക്കുന്നു. കൂടാതെ ഈ മെച്ചപ്പെടുത്തലുകളും ബഗ് പരിഹാരങ്ങളും ഉള്‍പ്പെടുന്നു:
ഒരു Windows സിസ്റ്റത്തിലുള്ള ഡിസ്കിലേക്കു് അല്ലെങ്കില്‍ റാമിലേക്കു് സസ്പെന്‍ഡ് ചെയ്യുന്നതിനു് guest-suspend-disk , guest-suspend-ram എന്നീ കമാന്‍ഡുകള്‍ ഉപയോഗിയ്ക്കാം..
ലിനക്സിലുള്ള നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയിസ് വിവരം ലഭ്യമാക്കുന്നതിനായി guest-network-get-interfaces കമാന്‍ഡ് ഉപയോഗിയ്ക്കാം.
ഫയല്‍ സിസ്റ്റം ഫ്രീസ് പിന്തുണയ്ക്കുള്ള മെച്ചപ്പെടുത്തലുകളും പരിഹാരങ്ങളും ഈ പരിഷ്കരണം ലഭ്യമാക്കുന്നു.
അനവധി വിവരണക്കുറിപ്പു് പരിഹാരങ്ങളും ചെറിയ മെച്ചപ്പെടുത്തലുകളും ഈ പരിഷ്കരണത്തില്‍ ലഭ്യമാകുന്നു.
പാരാവിര്‍ച്ച്വലൈസ്ഡ് എന്‍ഡ്-ഓഫ്-ഇന്ററപ്റ്റ് സൂചന (പിവി-ഇഒഐ)
Red Hat Enterprise Linux 6.3 അല്ലെങ്കില്‍ പഴയതു് പ്രവര്‍ത്തിപ്പിയ്ക്കുന്ന ഹോസ്റ്റുകള്‍ക്കും ഗസ്റ്റുകള്‍ക്കും ഓരോ ഇന്ററപ്ടിനും രണ്ടു് വിഎം എക്സിറ്റുകള്‍ (context switches from a VM to a Hypervisor) ആവശ്യമാകുന്നു: ഒന്നു് ഇന്ററപ്ടിലേക്കു് ഇന്‍ജക്റ്റ് ചെയ്യുവാന്‍, മറ്റേതു് ഇന്ററപ്ടിന്റെ അവസാനം സൂചിപ്പിയ്ക്കുന്നതിനുള്ള സിഗ്നല്‍. ഹോസ്റ്റും ഗസ്റ്റ്സിസ്റ്റവും Red Hat Enterprise Linux 6.4 അല്ലെങ്കില്‍ പുതിയതിലേക്കു് പുതുക്കുമ്പോള്‍, ഒരു പാരാവിര്‍ച്ച്വലൈസ്ഡ്എന്‍ഡ്-ഓഫ്-ഇന്ററപ്റ്റ് വിശേഷത ലഭ്യമാക്കുന്നു, കൂടാതെ ഓരോ ഇന്ററപ്ടിനും ഒരു സ്വിച്ച് മതിയാകുന്നു. കൂടാതെ, ഒരു ഹോസ്റ്റുംഗസ്റ്റുമായി Red HatEnterprise Linux 6.4 അല്ലെങ്കില്‍ പുതിയതു് ഉപയോഗിച്ചു് എക്സ്റ്റുകളുടെ എണ്ണം ഇന്ററപ്ട്-ഇന്റന്‍സിറ്റീവ് വര്‍ക്ക്ലോഡിന്റെ പകുതിയായി കുറയുന്നു. ഉദാഹരണത്തിനു്, ഒരു virtio നെറ്റ്‌വര്‍ക്ക് ഡിവൈസിനൊപ്പമുള്ളഅകത്തേക്കുള്ള നെറ്റ്‌വര്‍ക്ക് ട്രാഫിക്ക്. ഹോസ്റ്റ് സിപിയു ഉപയോഗം ഇതു് കുറയ്ക്കുന്നു. എഡ്ജ് ഇന്ററപ്റ്റുകള്‍ മാത്രം മെച്ചപ്പെടുത്തുന്നു:ഉദാഹരണത്തിനു്, e1000 നെറ്റ്‌വര്‍ക്കിങ് ലവല്‍ ഇന്ററപ്ടുകള്‍ ഉപയോഗിയ്ക്കുന്നു, ഇതു് മെച്ചപ്പെട്ടിട്ടില്ല.
ക്രമീകരിയ്ക്കുവാന്‍ സാധ്യമായ സൌണ്ട് പാസ്-ത്രൂ
ഗസ്റ്റ് സിസ്റ്റത്തില്‍ മൈക്രോഫോണ്‍ അല്ലെങ്കില്‍ സ്പീക്കര്‍ (line-in, line-out എന്നിവയ്ക്കു് പുറമേ) ഒരു ശബ്ദ ഡിവൈസായി കണ്ടുപിടിച്ചിരിയ്ക്കുന്നു. ഇപ്പോള്‍ ഗസ്റ്റ് പ്രയോഗങ്ങളില്‍ ശബ്ദ ഡിവൈസുകള്‍ക്കു് ശരിയായി പ്രവര്‍ത്തിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഇതു് വോയിസ് റിക്കോര്‍ഡിങിനും ഓഡിയോയ്ക്കും ചില തരത്തിലുള്ള ഇന്‍പുട്ട് മാത്രമേ സ്വീകരിയ്ക്കുകയുള്ളൂ.
8.2. Hyper-V
ഗസ്റ്റ് ഇന്‍സ്റ്റലേഷനുള്ള പിന്തുണ, മൈക്രോസോഫ്റ്റ് ഹൈപ്പര്‍-വി ഡ്രൈവറുകള്‍ എന്നിവ ഉള്‍പ്പെടുത്തുന്നു
Microsoft Hyper-V-ലുള്ള Red Hat Enterprise Linux 6.4-ലുള്ള ഇന്റഗ്രേറ്റഡ്Red Hat Enterprise Linux ഗസ്റ്റ് ഇന്‍സ്റ്റലേഷന്‍, Hyper-V പാരാ-വിര്‍ച്ച്വലൈസ്ഡ് ഡിവൈസ് പിന്തുണ എന്നിവ Microsoft Hyper-V ഹൈപ്പര്‍വൈസറുകളില്‍ ഗസ്റ്റായി Red Hat Enterprise Linux 6.4 പ്രവര്‍ത്തിപ്പിയ്ക്കുവാന്‍ ഉപയോക്താക്കളെ അനുവദിയ്ക്കുന്നു. ഈ Hyper-V ഡ്രൈവറുകളും ഒരു ക്ലോക്ക് ശ്രോതസ്സും Red Hat Enterprise Linux 6.4-ലുള്ള കേര്‍ണലില്‍ ചേര്‍ത്തിരിയ്ക്കുന്നു:
ഒരു നെറ്റ്‌വര്‍ക്ക് ഡ്രൈവര്‍ (hv_netvsc)
ഒരു സംഭരണ ഡ്രൈവര്‍ (hv_storvsc)
എച്ഐഡിയ്ക്കുചിതമായൊരു മൌസ് ഡ്രൈവര്‍ (hid_hyperv)
ഒരു VMbus ഡ്രൈവര്‍ (hv_vmbus)
ഒരു പ്രയോഗത്തിനുള്ള ഡ്രൈവര്‍ (hv_util)
ഒരു ഐഡിഇ ഡിസ്ക് ഡ്രൈര്‍ (ata_piix)
ഒരു ക്ലോക്ക് ശ്രോതസ്സ് (i386, AMD64/Intel 64: hyperv_clocksource)
Red Hat Enterprise Linux 6.4-ല്‍ ക്ലോക്ക് ശ്രോതസ്സായി Hyper-V , ഗസ്റ്റ് Hyper-V Key-Value Pair (KVP) ഡെമണ്‍ (hypervkvpd) എന്നിവയ്ക്കുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു. ഗസ്റ്റ് ഐപി, എഫ്‌ക്യൂഡിഎന്‍, ഒഎസ് നാമം, ഒഎസ് ലക്കം, VMbus വഴി ഹോസ്റ്റിലേക്കു് എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങള്‍ ഇവ ലഭ്യമാക്കുന്നു.
8.3. VMware ESX
VMware പിവി ഡ്രൈവറുകള്‍
Red Hat Enterprise Linux 6.4-ല്‍ VMware ESX പ്രവര്‍ത്തിപ്പിയ്ക്കുമ്പോള്‍ മറ്റൊരു തലത്തിലുള്ള അനുവഭവം ലഭ്യമാകുന്നതിനായി VMware പാരാ-വിര്‍ച്ച്വലൈസ്ഡ് ഡ്രൈവറുകള്‍ പരിഷ്കരിച്ചിരിയ്ക്കുന്നു. ഇന്‍സ്റ്റലേഷന്‍ സമയത്തു് അനക്കോണ്ട ഇന്‍സ്റ്റോളര്‍ ഡ്രൈവറുകളുടെ പട്ടികയിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു. ഈ ഡ്രൈവറുകള്‍ പരിഷ്കരിച്ചിരിയ്ക്കുന്നു:
ഒരു നെറ്റ്‌വര്‍ക്ക് ഡ്രൈവര്‍ (vmxnet3)
ഒരു സംഭരണ ഡ്രൈവര്‍ (vmw_pvscsi)
ഒരു മെമ്മറി ബലൂണിങ് ഡ്രൈവര്‍ (vmware_balloon)
ഒരു മൌസ് ഡ്രൈവര്‍ (vmmouse_drv)
ഒരു വീഡിയോ ഡ്രൈവര്‍ (vmware_drv)
Chapter 9. ക്ലസ്റ്ററിങ്
IBM iPDU ഫെന്‍സ് ഡിവൈസിനുള്ള പിന്തുണ
IBM iPDU ഫെന്‍സ് ഡിവൈസിനുള്ള പിന്തുണ Red Hat Enterprise Linux 6.4 ചേര്‍ക്കുന്നു. ഈ ഫെന്‍സ് ഡിവൈസിന്റെ പരാമീറ്ററുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി,Fence Device Parameters സൂചിക, Red Hat Enterprise Linux 6 Cluster Administration ഗൈഡിലുള്ളതു്, കാണുക.
ഈറ്റോണ്‍ നെറ്റ്‌വര്‍ക്ക് പവര്‍ കണ്ട്രോളര്‍ ഫെന്‍സ് ഡിവൈസിനുള്ള പിന്തുണ
Red Hat Enterprise Linux 6.4-ല്‍ fence_eaton_snmp-നുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു. ഇതു് എസ്എന്‍എംപി നെറ്റ്‌വര്‍ക്ക് പവര്‍ സ്വിച്ചിനുള്ള ഈറ്റോണിനുള്ള ഫെന്‍സ് ഏജന്റ് ആകുന്നു. ഈ ഫെന്‍സ് ഏജന്റിന്റെ പരാമീറ്ററുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, Fence Device Parameters സൂചിക, Red Hat Enterprise Linux 6 Cluster Administration ഗൈഡിലുള്ളതു്, കാണുക.
പുതിയ keepalived പാക്കേജ്
Red Hat Enterprise Linux 6.4-ല്‍ ടെക്നോളജി പ്രിവ്യൂ ആയി keepalived പാക്കേജ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ലോഡ്-ബാലന്‍സിങ്, ഹൈ അവയിലബിളിറ്റി എന്നിവയ്ക്കായി keepalived പാക്കേജ്, ലളിതവും അത്യുത്തമവുമായ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നു. ലേയര്‍ 4 നെറ്റ്‌വര്‍ക്ക് ലോഡ് ബാലന്‍സിങ് ലഭ്യമാക്കുന്ന ഏറ്റവും ഉപയോഗത്തിലുള്ള ലിനക്സ് വിര്‍ച്ച്വല്‍ സര്‍വര്‍ കേര്‍ണല്‍ ഘടകം അനുസരിച്ചാകുന്നു ലോഡ്-ബാലന്‍സിങ് ഫ്രെയിംവര്‍ക്ക്. ലോഡ്-ബാലന്‍സ്ഡ് സര്‍വര്‍ പൂളുകളുടെ അവസ്ഥ അനുസരിച്ചു് അവയ്ക്കു് keepalived ഡെമണ്‍ പരിശോധകരെ സജ്ജമാക്കുന്നു. keepalived ഡെമണ്‍ വിര്‍ച്ച്വല്‍ റൌട്ടര്‍ റഡന്‍ഡന്‍സി പ്രോട്ടോക്കോളും (വിആര്‍ആര്‍പി) ലഭ്യമാക്കുന്നു. ഇതു് ഒരു റൌട്ടര്‍ അല്ലെങ്കില്‍ ഡയറക്ടറിനെ ഹൈ അവയിലബിളിറ്റി അനുവദിയ്ക്കുന്നു.
Watchdog വീണ്ടെടുക്കല്‍
Red Hat Enterprise Linux 6.4-ലുള്ള പുതിയ fence_sanlock , checkquorum.wdmd ഫെന്‍സ് ഏജന്റുകള്‍ ടെക്നോളജി പ്രിവ്യൂ ആയി ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഒരു watchdog ഡിവൈസ് ഉപയോഗിച്ചു് ഒരു നോഡ് വീണ്ടെടുക്കുന്നതിനുള്ള പുതിയ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നു. ടെക്നോളജി പ്രിവ്യൂ എങ്ങനെ പ്രവര്‍ത്തന സജ്ജമാക്കണമെന്നുള്ള വിവരങ്ങള്‍ക്കായി https://fedorahosted.org/cluster/wiki/HomePage കാണുക.
വിഎംഡികെ അടിസ്ഥാനത്തിലുള്ള സംഭരണം
ഒരു മള്‍ട്ടി-റൈറ്റര്‍ ഐച്ഛികം ഉപയോഗിച്ചു് VMware-ന്റെ വിഎംഡികെ (വിര്‍ച്ച്വല്‍ മഷീന്‍ ഡിസ്ക്) ഡിസ്ക് ഇമേജ് ടെക്നോളജി ഉപയോഗിയ്ക്കുന്ന ക്ലസ്റ്ററുകള്‍ക്കുള്ള പിന്തുണ Red Hat Enterprise Linux 6.4 ചേര്‍ക്കുന്നു. GFS2 പോലുള്ള ക്ലസ്റ്റര്‍ഡ് ഫയല്‍സിസ്റ്റങ്ങള്‍ക്കുള്ള മള്‍ട്ടി-റൈറ്റര്‍ ഐച്ഛികമുള്ള വിഎംഡികെ അടിസ്ഥാനത്തിലുള്ള സംഭരണം ഉപയോഗിയ്ക്കുവാന്‍ ഇതനുവദിയ്ക്കുന്നു.
Chapter 10. സംഭരണം
പാരലല്‍ എന്‍എഫ്എസ് പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു
NFS v4.1 നിലവാരത്തിന്റെ ഭാഗമാണു് പാരലല്‍ എന്‍എഫ്എസ് (pNFS). സംഭാരണ ഡിവൈസുകള്‍ നേരിട്ടും പാരലലായും ലഭ്യമാക്കുവാന്‍ ക്ലയന്റുകളെ അനുവദിയ്ക്കുന്നു. എന്‍എഫിഎസ് സര്‍വറുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ pNFS ആര്‍ക്കിറ്റക്ചര്‍ സഹായിയ്ക്കുന്നു. Red Hat Enterprise Linux 6.4-ല്‍, pNFS പൂര്‍ണ്ണ പിന്തുണ നല്‍കുന്നു.
pNFS മൂന്നു് തരത്തിലുള്ള സംഭരണ സമ്പ്രദായങ്ങളും ശൈലികളും പിന്തുണയ്ക്കുന്നു: ഫയലുകള്‍, ഒബ്ജക്ടുകള്‍, ബ്ലോക്കുകള്‍. Red Hat Enterprise Linux 6.4-ല്‍ എന്‍എഫ്എസ് ക്ലയന്റ് ഫയലുകളുടെ ശൈലി സമ്പ്രദായം പിന്തുണയ്ക്കുന്നു.
ഈ പുതിയ ഫംഗ്ഷന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി, pNFS സജ്ജമാക്കിയ സര്‍വറിലുള്ള മൌണ്ടുകളില്‍ ഈ മൌണ്ടുകളില്‍ ഒന്നു് ഉപയോഗിയ്ക്കുക : -o minorversion=1 അല്ലെങ്കില്‍ -o v4.1.
സര്‍വര്‍ pNFS സജ്ജമാകുമ്പോള്‍, nfs_layout_nfsv41_files കേര്‍ണല്‍ ഘടകം ആദ്യ മൌണ്ടില്‍ ഓട്ടോമാറ്റിയ്ക്കായി മൌണ്ട് ചെയ്യുന്നു. ഈ ഘടകം ലഭ്യമാക്കി എന്നുറപ്പാക്കുന്നതിനായി ഇവിടെ പറഞ്ഞിരിയ്ക്കുന്ന ഘടകം ഉറപ്പാക്കുക:
ഫയല്‍ സിസ്റ്റം ഉപയോഗിയ്ക്കാത്ത ബ്ലോക്കുകളെ, ഒരു മൌണ്ട് ചെയ്ത ഫയല്‍ സിസ്റ്റത്തിലുള്ളൊരു ഓണ്‍ലൈന്‍ ഉപേക്ഷിയ്ക്കല്‍ പ്രക്രിയ, ഉപേക്ഷിയ്ക്കുന്നു. ഇപ്പോള്‍ എക്സ്എഫ്എസ് ഫയല്‍ സിസ്റ്റങ്ങളില്‍ ഓണ്‍ലൈന്‍ ഉപേക്ഷിയ്ക്കല്‍ പ്രക്രിയകള്‍ പിന്തുണയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി, Discard Unused Blocks, Red Hat Enterprise Linux 6 Storage Administration Guide-ലുള്ള പാഠഭാഗം, കാണുക.
മൈക്രോണ്‍ PCIe എസ്എസ്ഡിയ്ക്കുള്ള എല്‍വിഎം പിന്തുണ
Red Hat Enterprise Linux 6.4-ല്‍, ഡിവൈസുകള്‍ ഒരു വോള്യം ഗ്രൂപ്പിന്റെ ഭാഗമാകുന്നതിനാല്‍, എല്‍വിഎം മൈക്രോണ്‍ PCIe സോളിഡ് സ്റ്റേറ്റ് ഡ്രൈവുകള്‍ക്കുള്ള (എസ്എസ്ഡി) പിന്തുണ ചേര്‍ക്കുന്നു.
രണ്ടു് വഴിയ്ക്കുള്ള മിറര്‍ RAID10-നുള്ള എല്‍വിഎം പിന്തുണ
RAID10 ലോജിക്കല്‍ വോള്യങ്ങള്‍ തയ്യാറാക്കുവാനും, നീക്കം ചെയ്യുവാനും, വ്യാപ്തിയില്‍ മാറ്റം വരുത്തുവാനും ഇപ്പോള്‍ എല്‍വിഎം സജ്ജമാണു്. ഒരു RAID10 ലോജിക്കല്‍ വോള്യം തയ്യാറാക്കുന്നതിനു്, മറ്റേതു് RAID രീതികളേയും പോലെ, സെഗ്മെന്റ് തരം നല്‍കുക:
ശ്രദ്ധിയ്ക്കുക - മറ്റു് സെഗ്മന്റ് രീതികള്‍ക്കെന്ന പോലെ തന്നെ -m , -i ആര്‍ഗ്യുമെന്റുകള്‍ പെരുമാറുന്നു. അതായതു്, -i = സ്ട്രൈപ്പുകളുടെ മൊത്തം എണ്ണം. എന്നാല്‍, -m = പകര്‍പ്പുകളുടെ എണ്ണം (-m 1 -i 2 എന്നു് വച്ചാല്‍, രണ്ടു് തരത്തിലുള്ള മിററുകള്‍ക്കു് പുറമേ 2 സ്ട്രൈപ്പുകളും ലഭ്യമാക്കുന്നു).
ഡിവൈസ് മാപ്പര്‍ ഡിവൈസുകള്‍ വഴി എസ്‌സിഎസ്ഐ പെര്‍സിസ്റ്റന്റ് റിസര്‍വേഷനുകള്‍ കൈകാര്യം ചെയ്യുകയും സജ്ജമാക്കുകയും ചെയ്യുക
ഇതിനു് മുമ്പു്, മള്‍ട്ടിപാഥ് ഡിവൈസുകളില്‍ സ്ഥിരമായ റിസര്‍വേഷനുകള്‍ സജ്ജമാക്കുന്നതിനായി, എല്ലാ പാഥ് ഡിവൈസുകളിലും ഇതു് സജ്ജീകരിയ്ക്കേണ്ടതുണ്ടായിരുന്നു. പിന്നീടു്, ഒരു പാഥ് ഡിവൈസ് ചേര്‍ത്തെങ്കില്‍, ആ പാഥിലേക്കു് നിങ്ങള്‍ സ്വയം റിസര്‍വേഷനുകള്‍ ചേര്‍ക്കേണ്ടതായിരുന്നു. Red Hat Enterprise Linux 6.4-ല്‍ mpathpersist കമാന്‍ഡ് മുഖേന ഡിവൈസ് മാപ്പര്‍ ഡിവൈസുകളിലൂടെ എസ്‌സിഎസ്ഐ റിസര്‍വേഷനുകള്‍ സജ്ജീകരിയ്ക്കുവാനും കൈകാര്യം ചെയ്യുവാനും സാധ്യമാകുന്നു. പാഥ് ഡിവൈസുകള്‍ ചേര്‍ക്കുമ്പോള്‍, റിസര്‍വേഷനുകള്‍ ആ ഡിവൈസുകളിലും സജ്ജമാക്കപ്പെടുന്നു.
Chapter 11. കംപൈലറും പ്രയോഗങ്ങളും
സിസ്റ്റം റ്റാപ്പ് 1.8 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു
ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തികള്‍ വിശദമായി പഠിച്ചു് നിരീക്ഷിയ്ക്കുന്നതിനായി ഉപയോക്താക്കളെ അനുവദിയ്ക്കുന്നതിനുള്ള പ്രയോഗമാണു് SystemTap. netstat, ps, top, iostat എന്നിങ്ങനെയുള്ള പ്രയോഗങ്ങളുടെ ഔട്ട്പുട്ടിനു് സാമ്യമുള്ള വിവരങ്ങള്‍ ഇതു് ലഭ്യമാക്കുന്നു; എന്നിരുന്നാലും, ലഭ്യമായ വിവരങ്ങള്‍ക്കുള്ള കൂടുതല്‍ നിരീക്ഷണ ഐച്ഛികങ്ങള്‍ SystemTap ലഭ്യമാക്കുന്നു.
Red Hat Enterprise Linux 6.4-ലുള്ള systemtap പാക്കേജ് 1.8 അപ്സ്ട്രീം പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. അനേകം പിശകുകള്‍ക്കുള്ള പരിഹാരങ്ങളും മെച്ചപ്പെടുത്തലുകളും ഇതു് ലഭ്യമാക്കുന്നു:
@var സിന്റാക്സിന്റെ ഇപ്പോഴത്തെ അവസ്ഥ - uprobe, kprobe ഹാന്‍ഡിലറുകളില്‍ (പ്രക്രിയ, കേര്‍ണല്‍, ഘടകം) DWARF വേരിയബിളുകള്‍ ലഭ്യമാക്കുന്നതിനുള്ള മറ്റൊരു ഭാഷയുടെ സിന്റാക്സ്.
tapset ഉള്‍പ്പെടുത്തുന്ന സി ഹെഡറുകളുമായുള്ള കോളിഷന്‍ നിര്‍ത്തുന്നതിനായി SystemTap ഇപ്പോള്‍ ലോക്കല്‍ വേരിയബിളുകള്‍ മാങ്കിള്‍ ചെയ്യുന്നു.
SystemTap റണ്‍ടൈം (staprun) ഇപ്പോള്‍ -T സമയപരിധിയ്ക്കുള്ള ഐച്ഛികം ഉപയോഗിയ്ക്കുന്നു. സ്ക്രിപ്റ്റുകളില്‍ നിന്നും കുറഞ്ഞ ത്രൂപുട്ടിനു് പോള്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ വേക്കപ്പുകള്‍ ഇതു് അനുവദിയ്ക്കുന്നു.
SystemTap സ്ക്രിപ്റ്റ് ട്രാന്‍സ്ലേറ്റര്‍ ഡ്രൈവര്‍ (stap) ഇപ്പോള്‍ ഈ ഐച്ഛികങ്ങള്‍ ലഭ്യമാക്കുന്നു:
ലഭ്യമായ സിപിയുകളെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ കാണിയ്ക്കുന്ന lscpu പ്രയോഗം അനവധി പുതിയ വിശേഷതകള്‍ ചേര്‍ക്കുന്നതിനായി പുതുക്കിയിരിയ്ക്കുന്നു. കൂടാതെ, chcpu എന്ന പുതിയൊരു പ്രയോഗവും ചേര്‍ത്തിരിയ്ക്കുന്നു. ഇതു സിപിയു അവസ്ഥയില്‍ മാറ്റം വരുത്തുന്നു, (online/offline, standby/active, and other states), സിപിയുകള്‍ പ്രവര്‍ത്തന രഹിതവും പ്രവര്‍ത്തന സജ്ജവുമാക്കുന്നു, ചില സിപിയുകള്‍ ക്രമീകരിയ്ക്കുകയും ചെയ്യുന്നു.
ഈ പ്രയോഗങ്ങളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, lscpu(1) , chcpu(8) എന്നീ മാന്‍ താളുകള്‍ കാണുക.
Chapter 12. സാധാരണ പരിഷ്കരണങ്ങള്‍
പരിഷ്കരിച്ച samba പാക്കേജുകള്‍
Red Hat Enterprise Linux 6.4-ലുള്ള റീബെയിസ് ചെയ്ത samba പാക്കേജുകളില്‍ അനവധി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും മെച്ചപ്പെടുത്തലുകളം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനം SMB2 സമ്പ്രദായത്തിനുള്ള പിന്തുണ ആകുന്നു. SMB2 പിന്തുണ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി, താഴെ പറഞ്ഞിരിയ്ക്കുന്ന പരാമീറ്റര്‍ /etc/samba/smb.conf ഫയലില്‍ [global] ഭാഗത്തു് നല്‍കുക:
max protocol = SMB2
കൂടാതെ, സാംബയ്ക്കു് ഇപ്പോള്‍ എഇഎസ് കര്‍ബറോസ് എന്‍ക്രിപ്ഷനുള്ള പിന്തണയും ലഭ്യമാണു്. Windows Vista, Windows Server 2008 എന്നിവ മുതല്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം എഇഎസ് പിന്തുണ നല്‍കുന്നു. Windows 7-നു് ശേഷം ഈ പുതിയ കര്‍ബറോസ് എന്‍ക്രിപ്ഷന്‍ രീതി സ്വതവേ ലഭ്യമാകുന്നു. സാംബാ നിയന്ത്രിയ്ക്കുന്ന കീറ്റാബുകളിലേക്കു് ഇപ്പോള്‍ എഇഎസ് കര്‍ബറോസ് കീകള്‍ ചേര്‍ക്കുന്നു. അതായതു്, സാംബാ കീറ്റാബ് ഉപയോഗിയ്ക്കുന്നതും ഒരേ സിസ്റ്റത്തില്‍ പ്രവര്‍ത്തിയ്ക്കുന്നതുമായ മറ്റു് കര്‍ബറൈസ് ചെയ്ത സേവനങ്ങള്‍ക്കു് എഇഎസ് എന്‍ക്രിപ്ഷന്‍ ഉപയോഗപ്രദമാകുന്നു. എഇഎസ് സെഷന്‍ കീകള്‍ ഉപയോഗിയ്ക്കുന്നതിനായി (എഇഎസ് എന്‍ക്രിപ്റ്റ് ചെയ്ത ടിക്കറ്റ് ലഭ്യമാക്കുന്ന ടിക്കറ്റുകള്‍ മാത്രം ഉപയോഗിയ്ക്കാതിരിയ്ക്കുക), ആക്ടീവ് ഡയറക്ടറിയുടെ LDAP സര്‍വറിലുള്ള സാംബാ മഷീന്‍ അക്കൌണ്ടു് നിങ്ങള്‍ സ്വയം മാറ്റേണ്ടതുണ്ടു്. കൂടുതല്‍ വിവരങ്ങള്‍ക്കായി, Microsoft Open Specifications Support Team Blog കാണുക.
Warning
പരിഷ്കരിച്ച samba പാക്കേജുകളും ഐഡി മാപ്പിങ് ക്രമീകരിച്ചിരിയ്ക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്നു. ഉപയോക്താക്കള്‍ അവരുടെ നിലവിലുള്ള സാംബാ ക്രമീകരണ ഫയലുകളില്‍ മാറ്റം വരുത്തേണ്ടതാണു്.
ശ്രദ്ധിയ്ക്കുക: അനവധി ട്രിവിയല്‍ ഡേറ്റാബെയിസ് (റ്റിടിബി) ഫയലുകള്‍ പരിഷ്കരിച്ചു്, ശരിയ്ക്കുള്ള രജിസ്ട്രി ലഭ്യമാക്കുന്നതിനായി പ്രിന്റിങ് പിന്തുണ തിരുത്തിയെഴുതിയിരിയ്ക്കുന്നു. അതായതു്, നിങ്ങള്‍ smbd-യുടെ പുതിയ പതിപ്പു് ആരംഭിയ്ക്കുമ്പോള്‍ തന്നെ, റ്റിടിബി ഫയലുകള്‍ പരിഷ്കരിയ്ക്കപ്പെടുന്നു. റ്റിടിബി ഫയലുകളുടെ ബാക്കപ്പില്ലെങ്കില്‍, നിങ്ങള്‍ക്കു് പഴയ സാംബാ 3.x പതിപ്പിലേക്കു് തിരികെ പോകുവാന്‍ സാധ്യമല്ല.
Red Hat Enterprise Linux 6.4-ല്‍ പുതിയ ഒരു scipy പാക്കേജ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. കണക്കു്, ശാസ്ത്രം, എഞ്ചിനീയറിങ് എന്നിവയ്ക്കുള്ള സോഫ്റ്റ്‌വെയര്‍ SciPy പാക്കേജ് ലഭ്യമാക്കുന്നു. വലിയ മള്‍ട്ടി-ഡൈമന്‍ഷനല്‍ അറേ ആര്‍ബിറ്ററി റിക്കോര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നു NumPy പാക്കേജാണു് SciPy-യുടെ പ്രധാന ലൈബ്രറി. NumPy അറേകള്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കുവാനും അനവധി റുട്ടിനീകള്‍ ലഭ്യമാക്കുവാനും SciPy ലൈബ്രറി തയ്യാറാക്കിയിരിയ്ക്കുന്നു. ഉദാഹരണത്തിനു്, ന്യമറിയ്ക്കല്‍ ഇന്റഗ്രേഷന്‍, ഒപ്ടിമൈസേഷന്‍ എന്നിവയ്ക്കുള്ള റുട്ടീനുകള്‍.
എന്‍എസ്എസിലുള്ള TLS v1.1 പിന്തുണ
nss , nss-util പാക്കേജുകള്‍ അപ്സ്ട്രീം പതിപ്പായ 3.14-ലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു. അനവധി വിശേഷതകള്‍ക്കൊപ്പം ടിഎല്‍എസ് പതിപ്പു് 1.1-നുള്ള പിന്തുണയും ലഭ്യമാക്കുന്നു. ഇതിനു പുറമേ, nspr പാക്കേജ് 4.9.2 പതിപ്പിലേക്കു് റീബെയിസ് ചെയ്തിരിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി, NSS 3.14 Release Notes കാണുക.
എംബഡ്ഡഡ് Valgrind gdbserver
valgrind പാക്കേജ് അപ്സ്ട്രീം പതിപ്പായ 3.8.1-ലേക്കു് പുതുക്കിയിരിയ്ക്കുന്നു. അനവധി മെച്ചപ്പെടുത്തലുകള്‍ക്കും ബഗ് പരിഹാരങ്ങള്‍ക്കും പുറമേ, ഒരു എംബഡ്ഡഡ് gdbserver ലഭ്യമാണു്. കുടുതല്‍ വിവരങ്ങള്‍ക്കായി, Valgrind, Changes in Valgrind 3.8.1 സൂചിക എന്നിങ്ങനെ Red Hat Developer Toolset 1.1 User Guide-ലുള്ള ഭാഗങ്ങള്‍ കാണുക.
പുതിയ libjpeg-turbo പാക്കേജുകള്‍
Red Hat Enterprise Linux 6.4-ല്‍ പുതിയ പാക്കേജുകള്‍ ഉള്‍പ്പെടുന്നു: libjpeg-turbo. ഇവ പഴയ libjpeg പാക്കേജുകള്‍ക്കു് പകരമാകുന്നു. libjpeg പാക്കേജിനെപോലെ തന്നെ ഇവ അതേ വിശേഷതകളും എപിഐയും ലഭ്യമാക്കുന്നു, പക്ഷേ പ്രവര്‍ത്തനം വളരെ മെച്ചപ്പെട്ടതാകുന്നു.
പുതിയ redhat-lsb-core പാക്കേജ്
redhat-lsb പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍, എല്‍എസ്ബി നിലവാരം പുലര്‍ത്തുന്നതിനായി, സിസ്റ്റത്തിലേക്കു് അനേകം ഡിപന്‍ഡന്‍സികള്‍ ലഭ്യമാക്കുന്നു. Red Hat Enterprise Linux 6.4 redhat-lsb-core എന്ന പുതിയൊരു പാക്കേജ് ലഭ്യമാക്കുന്നു. ഇതു് പാക്കേജ്, redhat-lsb-core ഇന്‍സ്റ്റോള്‍ ചെയ്തു്, ആവശ്യമായ പാക്കേജുകള്‍ ലഭ്യമാക്കുവാന്‍ അനുവദിയ്ക്കുന്നു.
createrepo പ്രയോഗം പരിഷ്കരിച്ചിരിയ്ക്കുന്നു
createrepo പ്രയോഗം ഏറ്റവും പുതിയ പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. ഇതു് മെമ്മറിയുടെ ഉപയോഗം ക്രമേണ കുറയ്ക്കുന്നു. കൂടാതെ, --workers ഐച്ഛികം ഉപയോഗിച്ചു് മള്‍ട്ടിടാസ്കിങ് പിന്തുണ ചേര്‍ക്കുന്നു.
റിവിഷന്‍ ഹിസ്റ്ററി
Revision History
Revision 1.2-0
Thu Feb 21 2013
MartinPrpič
Release of the Red Hat Enterprise Linux 6.4 Release Notes.